മലപ്പുറം: കഴിഞ്ഞ ഒരു മാസത്തിലേറെയായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തിരക്കിലായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ചതിന് പുറമെ, യു.ഡി.എഫിന്റെ ഇലക്ഷൻ പ്രചാരണങ്ങളുടെയും കേന്ദ്ര ബിന്ദുവായിരുന്നു കുഞ്ഞാലിക്കുട്ടി.
കേരളത്തിലുടനീളം ഓടിനടന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇടവേളയിൽ ചെലവിട്ടത് സ്വന്തം കൃഷിയിടത്തിൽ. മലപ്പുറത്തെ തന്റെ കൃഷിയിടത്തിൽ വിളവെടുത്ത തണ്ണിർമത്തനുമായുള്ള ചിത്രങ്ങൾ കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്. കേരളത്തിൽ യു.ഡി.എഫ് ഇരുപതിൽ ഇരുപതും വിളവെടുക്കുമെന്ന് ചിലർ എഴുതിയപ്പോൾ അകത്തെ ചുകപ്പിലാണ് കാര്യം പുറത്തെ പച്ചയിലല്ല എന്ന കമന്റുമായി മറ്റു ചിലരും രംഗത്തെത്തി.