അബുദാബി – യു.എ.ഇയിലെ ഫുജൈറയിലെ അല്‍റിഫ പ്രദേശത്തെ ഫാമില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണ്‍ വിജയകരമായി തടഞ്ഞതിനെ തുടര്‍ന്നാണ് അവശിഷ്ടങ്ങള്‍ ഫാമില്‍ പതിച്ചത്. സംഭവത്തില്‍ ബംഗ്ലാദേശുകാരന്‍ കൊല്ലപ്പെട്ടതായി ഫുജൈറ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇന്നലെ യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം ഇറാനില്‍ നിന്ന് വിക്ഷേപിച്ച എട്ട് ബാലിസ്റ്റിക് മിസൈലുകളും നാല് ക്രൂയിസ് മിസൈലുകളും 36 ഡ്രോണുകളും തടഞ്ഞു. ഇറാന്‍ ആക്രമണങ്ങളുടെ തുടക്കം മുതല്‍ വ്യോമ പ്രതിരോധ സംവിധാനം 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂയിസ് മിസൈലുകളും 1,977 ഡ്രോണുകളും തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



