ദുബൈ– പ്രവാസ ലോകത്തെ സർഗ്ഗാത്മകമായ എഴുത്തുകളെ പ്രോൽസാഹിപ്പിക്കുന്നതിനായി യുഎഇയിലെ പ്രവാസി എഴുത്തുകാർക്കായി മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ സംഘടിപ്പിക്കുന്ന ചെറുകഥ മൽസര ’26 (സീസൺ 3) ത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. മത്സരത്തിന് അയക്കുന്ന കഥകൾ ഇതുവരെ ഒരിടത്തും പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചനകൾ ഏഴ് പേജിൽ കവിയാൻ പാടുള്ളതല്ല.
സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി 2026 മെയ് 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0554403693 ഈ നമ്പറിലോ
[email protected] ഇ മെയിലിലോ കോൺടാക്ട് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



