ജിദ്ദ: ജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. നാട്ടിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർക്ക് ചടങ്ങിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് ഹബീബ് കാഞ്ഞിരാലയുടെ അധ്യക്ഷതയിൽ രക്ഷാധികാരി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു.
ബുറൈദ ജാലിയാത് ദായി അഹമ്മദ് ഷജ്‌മീർ നദ്‌വി ഈദ് സന്ദേശം നൽകി. യുദ്ധം നമ്മുടെ അടുക്കളകളിൽ വരെ എത്തിനിൽക്കുന്ന ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളതെന്നും, നിരപരാധികൾ കൊലചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ലോകത്ത് സമാധാന അന്തരീക്ഷം സംജാതമാകാൻ ഏവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെക്രട്ടറി സുനീർ കെ.പി ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഫൈസൽ ബാബു കെ.സി, ഗഫൂർ പി.സി, അഷ്‌റഫ് വി.ടി, ഷിജാഹ് വി.ടി എന്നിവർ ആശംസകൾ നേർന്നു. ഉംറ തീർത്ഥാടനത്തിനെത്തിയ അസ്‌ക്കർ പി.പി, നാസർ കെ.ടി, ഹമീദ് പി.കെ ഒതായി എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ആഘോഷത്തിന്റെ ഭാഗമായി വടംവലി, ഷൂട്ട് ഔട്ട്, ഫുട്‌ബോൾ തുടങ്ങി വൈവിധ്യമാർന്ന കായിക മത്സരങ്ങൾ നടന്നു. പരിപാടികൾക്ക് ആരിഫ് വി.ടി, അഷ്‌റഫ് പി.കെ, മുസഫ്ഫറലി, സകീർ ഉള്ളാടൻ, മുജീബ് സലാഹി എന്നിവർ നേതൃത്വം നൽകി.



