ദുബൈ– മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ സ്നേഹത്തിന്റെയും സമാധാനത്തിന്റെ സന്ദേശവുമായി യുഎഇയിലെ ഒരു കൂട്ടം ഗായകര്‍. പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ നമ്മളാണ് ലോകം എന്ന പ്രശസ്തമായ ഗാനം അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗായക സംഘം. പ്രശസ്ത എമിറാത്തി പോപ്പ്-ക്ലാസിക്കല്‍ ഗായകന്‍ അഹമ്മദ് അല്‍ഹൊസാനിയോടൊപ്പം യുഎഇയിലെ താമസക്കാരായ ഒരുകൂട്ടം ഗായകര്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കുന്നു.
യുഎഇയിലെ ഹാബിയിസ്റ്റ് ഗായകരുടെ കൂട്ടായ്മയായ ജോയ്ഫുള്‍ സിംഗേഴ്സ് ആണ് വിവിധ പ്രായത്തിലുള്ള 105 പേരുടെ ശബ്ദങ്ങള്‍ സംയോജിപ്പിച്ച് മൈക്കില്‍ ജാക്‌സന്റെ പ്രശസ്തമായ ഗാനം പുനരാവിഷ്കരിച്ചിരിക്കുന്നത്. യുദ്ധഭീഷണിയെ ഒരുമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിടാനും സമാധാനത്തിന്റെ സന്ദേശം പടര്‍ത്താനും ‘വി ആർ ദി വേൾഡ്’ എന്ന ഗാനത്തിലൂടെ ഇവര്‍ ആഹ്വാനം ചെയ്യുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു ഈ സംഗീത വിരുന്ന്.
https://youtu.be/Z6tIGMtZeYk?si=_TdTAFCbatTH9Zzz



