Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    • ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    • റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    • മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    • റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദിന് നേരെ കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. റിയാദ് ലക്ഷ്യമിട്ട് എത്തിയ നാല് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ ശകലങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെ ദുർവ്യാഖ്യാനം ചെയ്ത് തലസ്ഥാനത്തെ സുപ്രധാന കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന രീതിയിലുള്ള വ്യാജ വീഡിയോകളും തെറ്റായ അവകാശവാദങ്ങളും ചില വെബ്സൈറ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും പൊതുജനങ്ങളിൽ ഭീതി പടർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.

    രാജ്യത്തെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിതമായ മാധ്യമ പ്രചാരണങ്ങളുടെ ഭാഗമാണ് ഇത്തരം കെട്ടിച്ചമച്ച വാർത്തകൾ. നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ജനങ്ങളെ മാനസികമായി തളർത്താൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ സൗദി സമൂഹത്തിന്റെ ബോധപൂർവമായ ഇടപെടലിലൂടെ പരാജയപ്പെടുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സുരക്ഷാ വകുപ്പുകൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാജ വാർത്തകൾ നിർമ്മിക്കുന്നവർ മാത്രമല്ല, അവ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നവരും പ്രചരിപ്പിക്കാൻ സഹായിക്കുന്നവരും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഡിജിറ്റൽ ഇടങ്ങളിലെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ബൗദ്ധിക സുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും ഡിജിറ്റൽ നുണകൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

    റിയാദിലെ റെസിഡൻഷ്യൽ ഏരിയയിലുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിൽ നാല് ഏഷ്യൻ വംശജർക്കാണ് പരിക്കേറ്റത്. തകർക്കപ്പെട്ട മിസൈൽ ഭാഗങ്ങൾ തെക്കൻ റിയാദിലെ റിഫൈനറിക്ക് സമീപമാണ് പതിച്ചത്. റിയാദിലെ നാല് മിസൈലുകൾക്ക് പുറമെ, കിഴക്കൻ പ്രവിശ്യയിലെ ഊർജ്ജ-ഗ്യാസ് വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് എത്തിയ പതിനാലോളം ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർക്ക് പുറമെ പരിമിതമായ രീതിയിലുള്ള ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ് സംഭവസ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Missile attack Saudi
    Latest News
    ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    19/03/2026
    ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    19/03/2026
    റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    19/03/2026
    മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    19/03/2026
    റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version