റിയാദ്– റിയാദിന് നേരെ വന്ന നാലു ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി സൗദി പ്രതിരോധ സേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. നഗരിയുടെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണിട്ടുണ്ട്. ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ റിയാദിലുള്ളവര്‍ക്ക് മൊബൈലുകളില്‍ ജാഗ്രത സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കടുത്തേക്ക് ആരും പോകരുതെന്നും ജാഗ്രതയോടെ കഴിയണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



