അബുദാബി– മലപ്പുറം എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ഷാഫി(43) അബുദാബിയിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. അബൂദബിയിലെ ഒരു കമ്പനിയിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: പാത്തുമ്മു. ഭാര്യ: നുസ്രത്ത്. മക്കൾ: സഫുവാൻ ഷാഫി, സുബൈൻ ഷാഫി. നൂറ ഫാത്തിമ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി കബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



