മലപ്പുറം– വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിൽ വെച്ചായിരുന്നു പ്രഖ്യാപനം. 25 സ്ഥാനാർത്ഥികളെ സാദിഖലി തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുതിർന്ന ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കെ എം ഷാജി വേങ്ങരയിലും മത്സരിക്കും. മറ്റൊരു നേതാവായ എം കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ലയെന്ന് അറിയിച്ചു. മുനീറിന് പകരം കോഴിക്കോട് സൗത്ത് ഫൈസൽ ബാബുവാണ് അങ്കത്തിന് ഇറങ്ങുന്നത്.
രണ്ടു വനിതാ സ്ഥാനാർത്ഥികളാണ് ഇത്തവണ ലീഗിന് വേണ്ടി മത്സരിക്കുന്നത്. പേരാമ്പ്രയിൽ ഫാത്തിമാ തഹ്ലീയും കൂത്തുപറമ്പിൽ ജയന്തി രാജനുമാണ് വനിത സ്ഥാനാർത്ഥികൾ. നജീബ് കാന്തപുരം പെരിന്തൽമണ്ണയിലും കുറുക്കോളി മൊയ്തീൻ തിരൂരും ജനവിധി തേടും.
മുസ്ലിംലീഗ് സ്ഥാനാർത്ഥികളും മണ്ഡലവും
എ കെ എം അഷ്റഫ് – മഞ്ചേശ്വരം
കല്ലട്ര മായിൻ ഹാജി – കാസർകോട്
കരീം ചേലേരി – അഴിക്കോട്
ജയന്തി രാജൻ – കൂത്തുപറമ്പ്
പാറക്കൽ അബ്ദുല്ല – കുറ്റ്യാടി
ഫാത്തിമ തഹലീയ – പേരാമ്പ്ര
കാസിം കൂടരഞ്ഞി – തിരുവമ്പാടി
പി കെ ഫിറോസ് – കൊടുവള്ളി
റസാക്ക് മാസ്റ്റർ – കുന്നമംഗലം
അഡ്വക്കേറ്റ് ഫൈസൽ ബാബു – കോഴിക്കോട് സൗത്ത്
ടിവി ഇബ്രാഹിം – വള്ളിക്കുന്ന്
ടിപി അഷ്റഫ് അലി – കൊണ്ടോട്ടി
അഡ്വക്കേറ്റ് റഹ്മത്തുള്ള – മഞ്ചേരി
പി കെ ബഷീർ – ഏറനാട്
പി കെ കുഞ്ഞാലിക്കുട്ടി – മലപ്പുറം
മഞ്ഞളാം കുഴി അലി – മങ്കട
നജീബ് കാന്തപുരം – പെരിന്തൽമണ്ണ
കെ എം ഷാജി – വേങ്ങര
ആബിദ് ഹുസൈൻ തങ്ങൾ – കോട്ടക്കൽ
കുറുക്കോളി മൊയ്തീൻ – തിരൂർ
പികെ നവാസ് – താനൂർ
പി എം എ സമീർ – തിരൂരങ്ങാടി
എൻ ഷംസുദ്ദീൻ – മണ്ണാർക്കാട്
സി എച്ച് റഷീദ് – ഗുരുവായൂർ
അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂർ – കളമശ്ശേരി
25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചതെന്നും പുനലൂർ, ചേലക്കര എന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.



