മസ്‌കത്ത് – സൊഹാറിൽ രണ്ട് ഡ്രോണുകൾ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി ഒമാൻ അധികൃതർ ഇന്ന് അറിയിച്ചു. ഡ്രോണുകളിൽ ഒന്ന് അൽഅവഹി വ്യാവസായിക മേഖലയിൽ തകർന്നുവീണു. ഇത് പവാസികളുടെ മരണത്തിനും ഏതാനും പേർക്ക് പരിക്കേൽക്കാനും കാരണമായി. മറ്റൊന്ന് തുറന്ന സ്ഥലത്താണ് തകർന്നുവീണത്. ഈ ഡ്രോൺ പതിച്ച് ആർക്കും പരിക്കില്ലെന്ന് സുരക്ഷാ സ്രോതസ്സിനെ ഉദ്ധരിച്ച് ഒമാൻ വാർത്താ ഏജൻസി പറഞ്ഞു. രണ്ട് സംഭവങ്ങളെ കുറിച്ചും ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ സ്രോതസ്സ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



