തെൽഅവീവ് – കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ ആക്രമണത്തിൽ പരുക്കേറ്റ 179 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായിൽ ആരോഗ്യ മന്ത്രാലയം. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ 2,745 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. അവരിൽ നാലു പേർക്ക് ഇടത്തരം പരിക്കാണ് നേരിട്ടത്. ഏതാനും പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്. ഇറാൻ മിസൈലുകൾ വിക്ഷേപിക്കുകയും വിവിധ പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങുകയും ചെയ്തതോടെ ഷെൽട്ടറുകളിലേക്ക് ഓടുന്നതിനിടെയാണ് ചിലർക്ക് പരിക്കുകൾ സംഭവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



