Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 8
    Breaking:
    • ഇറാന്‍ എംബസി ജീവനക്കാര്‍ ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് ഖത്തര്‍
    • സൗദിയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി-ചൈന കരാര്‍
    • സൗദി അറേബ്യയുമായുള്ള ആശയവിനിമയം തുടരുന്നതായി ഇറാന്‍ വിദേശ മന്ത്രി
    • സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസുകള്‍ പുനരാംഭിക്കണം: പാസഞ്ചര്‍ ഫോറം
    • ഇറാന്‍ പ്രസിഡന്റിന്റെ ക്ഷമാപണം പാഴ്‌വാക്കായി; ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് ട്രംപ്

    കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിലുണ്ടായ ബോംബാക്രമണത്തില്‍ 150 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/03/2026 Top News Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനിലെ ഗേള്‍സ് പ്രൈമറി സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മയ്യിത്തുകള്‍ ഖബറടക്കാന്‍ ഖബറുകള്‍ കുഴിക്കുന്നു (ഇറാന്‍ പ്രസ്സ് സെന്റര്‍ പുറത്തുവിട്ട ചിത്രം)
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഹുര്‍മോസ്ഗാന്‍ പ്രവിശ്യയിലെ തെക്കന്‍ നഗരമായ മിനാബിലെ ഗേള്‍സ് പ്രൈമറി സ്‌കൂളില്‍ നടന്ന മാരകമായ ആക്രമണത്തിന് ഇറാനെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തന്നെയാണ് ഇത് ചെയ്തതെന്ന് ഞങ്ങള്‍ കരുതുന്നു. കാരണം, നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവരുടെ ആയുധങ്ങള്‍ തീരെ കൃത്യതയില്ലാത്തവയാണ്. അവര്‍ക്ക് യാതൊരു കൃത്യതയുമില്ല – ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിലുണ്ടായ ബോംബാക്രമണത്തില്‍ 150 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായിലും അമേരിക്കയും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ആക്രമണത്തിന് ലോഞ്ച്പാഡായി ഉപയോഗിച്ചതായി ഇറാന്‍ ആരോപിക്കുന്ന യു.എ.ഇയിലെ യു.എസ് താവളത്തെ വെള്ളിയാഴ്ച ആക്രമിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. മേഖലയിലെ അമേരിക്കന്‍ ഭീകരരുടെ ഉടമസ്ഥതയിലുള്ള അല്‍ദഫ്ര വ്യോമതാവളം ഡ്രോണുകളും കൃത്യതയുള്ള മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് സ്റ്റേറ്റ് ടി.വിയില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. അതേസമയം അമേരിക്ക ഒരു സ്‌കൂളിനെ മനഃപൂര്‍വ്വം ലക്ഷ്യം വെക്കില്ല എന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡിന്റെ താവളമായ ഹുര്‍മുസ് കടലിടുക്കിന് സമീപമുള്ള നാവിക ലക്ഷ്യങ്ങള്‍ സൈന്യം ആക്രമിച്ചതായി വ്യക്തമാക്കുന്ന യു.എസ് സൈനിക പ്രസ്താവനകള്‍ അവര്‍ സ്‌കൂളിനു നേരെ ആക്രമണം നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ സമയത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും ദൃക്സാക്ഷികളില്‍ നിന്നുള്ള ഫോട്ടോകളുടെയും വീഡിയോകളുടെയും വിശകലനം, റെവല്യൂഷണറി ഗാര്‍ഡിന്റെ നാവിക താവളങ്ങള്‍ ആക്രമിച്ച അതേ സമയത്താണ് സ്‌കൂളും ആക്രമിക്കപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran school attack war update
    Latest News
    ഇറാന്‍ എംബസി ജീവനക്കാര്‍ ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് ഖത്തര്‍
    08/03/2026
    സൗദിയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി-ചൈന കരാര്‍
    08/03/2026
    സൗദി അറേബ്യയുമായുള്ള ആശയവിനിമയം തുടരുന്നതായി ഇറാന്‍ വിദേശ മന്ത്രി
    08/03/2026
    സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസുകള്‍ പുനരാംഭിക്കണം: പാസഞ്ചര്‍ ഫോറം
    08/03/2026
    ഇറാന്‍ പ്രസിഡന്റിന്റെ ക്ഷമാപണം പാഴ്‌വാക്കായി; ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുന്നു
    08/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version