ജിദ്ദ – പ്രാദേശിക സംഭവവികാസങ്ങള്‍ക്കിടെയും സൗദി അറേബ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഭദ്രമാണെന്നും എല്ലാ പ്രവിശ്യകളിലും ദൈനംദിന ജീവിതം സാധാരണ നിലയിലാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും സുരക്ഷ സംരക്ഷിക്കുകയും ചെയ്യുന്ന സംയോജിത സുരക്ഷാ, സേവന സംവിധാനത്തിനുള്ളില്‍ സുരക്ഷാ മേഖലകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെയും രാജ്യത്ത് താമസക്കുന്നവരുടെയും സന്ദര്‍ശകരുടെയും സുരക്ഷക്ക് ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കിംവദന്തികളോ അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും വിവരങ്ങള്‍ക്ക് ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



