അബുദാബി– അബുദാബി ഇത്തിഹാദ് ടവേഴ്സിന് സമീപം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം യുഎഇ പ്രതിരോധ സേന തകർത്തു. പ്രതിരോധ സംവിധാനങ്ങൾ ഡ്രോൺ തകർത്തപ്പോൾ ഉണ്ടായ വലിയ ശബ്ദം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ ഒരു സ്ത്രീക്കും അവരുടെ കുട്ടിക്കും നിസ്സാര പരിക്കുകളും ചെറിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങൾ വിജയകരമായ ഇന്റർസെപ്ഷൻ പ്രവർത്തനങ്ങൾ മൂലമാണെന്ന് അധികൃതർ വ്യക്തമാക്കിയതായും കിംവദന്തികളോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചതായും അപ്‌ഡേറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്ന് ഉറപ്പുനൽകുന്നതായും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



