തെഹ്‌റാന്‍ – രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഗേള്‍സ് പ്രൈമറി സ്‌കൂള്‍ ലക്ഷ്യമിട്ടുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി ഉയര്‍ന്നതായി ഇറാനിലെ പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങളും ആംബുലന്‍സ് ടീമുകളും സ്‌കൂള്‍ സ്ഥലത്ത് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഭീതിയുണ്ട്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂള്‍ ആക്രമിക്കപ്പെട്ടതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ഏകദേശം 170 വിദ്യാര്‍ഥികള്‍ സ്‌കൂളിനുള്ളില്‍ ഉണ്ടായിരുന്നു. നിരവധി ഇറാന്‍ നാവിക താവളങ്ങള്‍ ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയിലാണ് ഹോര്‍മോസ്ഗാന്‍ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഗള്‍ഫ് തീരത്തിനടുത്തുള്ള മിനാബ് പ്രദേശത്താണ് ആക്രമണം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



