Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 8
    Breaking:
    • പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്
    • ബാലൺ ഡി ഓർ- 2026; മെസ്സിയും ലാമിൻ യമാലും പട്ടികയിൽ
    • ദൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
    • ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത:സൗദി- റഷ്യ സഹകരണം നിർണായകമെന്ന് സൗദി വിദേശകാര്യ മന്ത്രി
    • അനധികൃത കുടിയേറ്റം; ഇസ്രയേലിനെതിരെ വ്യാപാര ഉപരോധവുമായി ബ്രിട്ടൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/09/2026 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ബി.സി. മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള പുരാതന അറബിക് ലിപിയായ ‘അൽ മുസ്നദ്’ സ്വായത്തമാക്കി സൗദിയിൽ ശ്രദ്ധേയനാവുകയാണ് തൃശ്ശൂർ കൈപ്പമംഗലം ചെന്ത്രാപ്പിന്നി സ്വദേശിയായ പള്ളിപ്പറമ്പിൽ മുസ്തഫ യൂസഫ്. മുസ്തഫ തയ്യാറാക്കിയ പ്രത്യേക കലാസൃഷ്ടിക്ക് ജിദ്ദയിലെ പ്രമുഖ മ്യൂസിയമായ ‘അൽ ത്വയ്യിബാത് ഇന്റർനാഷണൽ സിറ്റി ഫോർ സയൻസ് ആൻഡ് നോളജ്’ മ്യൂസിയത്തിൽ പ്രദർശനാനുമതി ലഭിച്ചു.

    അൽ മുസ്നദ് ലിപിയിലെ അക്ഷരങ്ങൾ, അതേ ലിപിയിൽ തയ്യാറാക്കിയ സ്വാഗതവാചകം, കൂടാതെ ലിപിയെക്കുറിച്ചുള്ള അറബിക്-ഇംഗ്ലീഷ് വിശദീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഫലകമാണ് മ്യൂസിയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്തഫ ഒരുക്കിയ നാല് ഫലകങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മ്യൂസിയത്തിലെ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുമെന്ന് മ്യൂസിയം ഡയറക്ടർ പ്രൊഫ. മുഹമ്മദ് ഖാലിദ് അബ്ദുൽ റൗഫ് ഹസൻ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വയം പരിശ്രമത്തിലൂടെയാണ് മുസ്തഫ ഈ അപൂർവ്വ ലിപി എഴുതാനും വായിക്കാനും പഠിച്ചെടുത്തത്. രണ്ടു വർഷം മുൻപ് തായിഫിലെ ‘അൽ ഷെരീഫ് മ്യൂസിയ’ത്തിലും ഇദ്ദേഹം സമാനമായ സൃഷ്ടി ഒരുക്കിയിരുന്നു. അവിടെ മ്യൂസിയത്തിൽ നിന്നും പുറത്തേക്ക് കടക്കുന്ന കവാടത്തിന് സമീപത്തെ ചുവരിലാണ് അത് സ്ഥാപിച്ചിട്ടുള്ളത്.

    നാല് നിലകളിലായി 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അൽ ത്വയ്യിബാത് മ്യൂസിയത്തിൽ 360-ഓളം മുറികളും നിരവധി പ്രദർശന ശാലകളുമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Calligraphy Musthafa Yousaf Saudi arabia
    Latest News
    പുരാതന അറബിക് ലിപിയിൽ വിസ്മയം തീർത്ത് മലയാളി പ്രവാസി; മുസ്തഫ യൂസഫിന്റെ സൃഷ്ടി വീണ്ടും സൗദിയിലെ മ്യൂസിയത്തിലേക്ക്
    08/09/2026
    ബാലൺ ഡി ഓർ- 2026; മെസ്സിയും ലാമിൻ യമാലും പട്ടികയിൽ
    08/09/2026
    ദൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
    08/09/2026
    ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത:സൗദി- റഷ്യ സഹകരണം നിർണായകമെന്ന് സൗദി വിദേശകാര്യ മന്ത്രി
    08/09/2026
    അനധികൃത കുടിയേറ്റം; ഇസ്രയേലിനെതിരെ വ്യാപാര ഉപരോധവുമായി ബ്രിട്ടൻ
    08/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.