ദുബൈ– കുടുംബത്തോടൊപ്പം റമദാനും പെരുന്നാളും ചെലവഴിക്കാനായി നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഇബ്രാഹിം- സുബൈദ ദമ്പതികളുടെ മകൻ കണ്ണൂർ നീർച്ചാൽ പള്ളിക്ക് സമീപം ‘അസ്മാസി’ൽ താമസിക്കുന്ന ഫവാസ് ചമ്പൻ (39) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഞായറാഴ്ച ഇഫ്ത്താറിന് ശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആംബുലൻസ് വിളിക്കുകയും പ്രഥമ ശുശ്രൂഷ ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് പോകാനിരിക്കെയാണ് ഈ വിയോഗം. ഫാത്തിമത്ത് സാദിയയാണ് ഭാര്യയും മുഹമ്മദ് ഫെസിൻ മകനുമാണ്. നാട്ടിലേക്ക് കൊണ്ടു പോയ മൃതദേഹം ഇന്ന് നീർച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.



