Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    • കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    • കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി

    നിയമലംഘകര്‍ക്ക് ജയില്‍ ശിക്ഷയും 10,000 ദീനാര്‍ വരെ പിഴയും ലഭിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2026 Gulf Kuwait Latest Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും വാണിജ്യ, വ്യവസായ മന്ത്രാലയ ലൈസന്‍സ് നിര്‍ബന്ധമാക്കി. നിയമലംഘകര്‍ക്ക് ജയില്‍ ശിക്ഷയും 1,000 കുവൈത്തി ദീനാര്‍ മുതല്‍ 10,000 കുവൈത്തി ദീനാര്‍ വരെ പിഴയും ലഭിക്കും. ഡിജിറ്റല്‍ വാണിജ്യ മേഖലാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അമീരി ഉത്തരവ് പ്രകാരം, വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ലൈസന്‍സ് നേടാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ വാങ്ങല്‍-വില്‍ക്കല്‍ ആപ്ലിക്കേഷനുകളിലൂടെയോ ഉല്‍പ്പന്നങ്ങള്‍, സാധനങ്ങള്‍, സേവനങ്ങള്‍ എന്നിവ പരസ്യപ്പെടുത്തുന്നതും പ്രമോട്ട് ചെയ്യുന്നതും ഇനി അനുവദിക്കില്ല. നവീകരണം, ഉപഭോക്തൃ സംരക്ഷണം, വാണിജ്യ ഇടപാടുകളിലെ സുതാര്യത എന്നിവ സന്തുലിതമാക്കുന്നതിനൊപ്പം ആഗോള ഡിജിറ്റല്‍ പരിവര്‍ത്തനത്തിനൊപ്പം മുന്നേറാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
    ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും. ഈ കാലയളവിനുശേഷം, വ്യക്തികളോ കമ്പനികളോ ആയാലും, കുവൈത്തള്ളില്‍ ഏതെങ്കിലും ഡിജിറ്റല്‍ വാണിജ്യ പ്രവര്‍ത്തനം നടത്തുന്നതിന് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാകും. പരസ്യങ്ങളില്‍ ഉല്‍പ്പന്നത്തിന്റെയോ സേവന ദാതാവിന്റെയോ ഐഡന്റിറ്റി, വിലനിര്‍ണ്ണയം, സ്‌പെസിഫിക്കേഷനുകള്‍, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ എന്നിവ വ്യക്തമായി വെളിപ്പെടുത്തണം. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ പ്രമോഷണല്‍ ഉള്ളടക്കം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

    ആധുനിക സാങ്കേതിക പരിഹാരങ്ങള്‍ വഴിയോ രാജ്യത്തിനകത്തോ പുറത്തോ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ വഴിയോ സംഭരണം, ഷിപ്പിംഗ്, ഗതാഗതം, നേരിട്ടുള്ള ഡെലിവറി തുടങ്ങിയ ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ നല്‍കാന്‍ സേവന ദാതാക്കളെ അമീരി ഉത്തരവ് അനുവദിക്കുന്നു. ഇലക്ട്രോണിക് കരാര്‍ നിബന്ധനകള്‍ക്കുള്ളില്‍ മുന്‍കൂട്ടി വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്കുകള്‍ ഈടാക്കാന്‍ പാടില്ല. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പ്രമോഷണല്‍ കാമ്പെയ്നുകളില്‍ ഉള്‍പ്പെടുമ്പോള്‍, സേവന ദാതാക്കള്‍ ബന്ധപ്പെട്ട എല്ലാ ഡാറ്റയും കരാറുകളും രേഖകളും കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കുകയും മന്ത്രാലയം ആവശ്യപ്പെടുന്ന പക്ഷം അവ സമര്‍പ്പിക്കുകയും വേണം.
    ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കുള്ള പേയ്മെന്റുകള്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച പണംവെളുപ്പിക്കല്‍ വിരുദ്ധ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്ന വിശ്വസനീയമായ രീതികളിലൂടെ നടത്തണം. വഞ്ചനാപരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പ്രമോഷണല്‍ രീതികള്‍ നിരോധിച്ചിരിക്കുന്നു. നിയമ ലംഘനങ്ങളുടെ ഉത്തരവാദിത്തം നിയമപരമായ സ്ഥാപനത്തിന്റെ യഥാര്‍ഥ മാനേജര്‍ക്കാണ്. നടപടിക്രമപരമായ വഴക്കം വര്‍ധിപ്പിക്കാനും ജുഡീഷ്യല്‍ ബാധ്യതകള്‍ കുറക്കാനും ചില കുറ്റകൃത്യങ്ങളില്‍ അനുരഞ്ജന നടപടിക്രമങ്ങളും അമീരി ഉത്തരവ് അനുവദിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആര്‍ട്ടിക്കിള്‍ 39 പ്രകാരം, നിയമ ലംഘകര്‍ക്ക് ഒരു വര്‍ഷം വരെ തടവും 1,000 കുവൈത്തി ദീനാര്‍ മുതല്‍ 10,000 കുവൈത്തി ദീനാര്‍ വരെ പിഴയും ലഭിക്കും. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കല്‍, വ്യാജ രേഖകള്‍ നല്‍കല്‍, നിയമവിരുദ്ധമായ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യല്‍, പൊതുക്രമമോ ആരോഗ്യ നിയന്ത്രണങ്ങളോ ലംഘിക്കല്‍, തര്‍ക്ക പരിഹാര സമിതിയുടെ തീരുമാനങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കല്‍ എന്നിവ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴകള്‍ ഇരട്ടിയാക്കുകയും നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഫണ്ടുകളും കണ്ടുകെട്ടുകയും കുറ്റകരമായ ബിസിനസ്സ് അടച്ചുപൂട്ടുകയും ചെയ്യും.

    ഡിജിറ്റല്‍ വാണിജ്യ മേഖലയെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുക, ഇലക്ട്രോണിക് ലേലങ്ങള്‍ക്കും ഇടനില പ്ലാറ്റ്ഫോമുകള്‍ക്കും നിയമങ്ങള്‍ പുറപ്പെടുവിക്കുക, പിഴകള്‍ നിര്‍ണയിക്കുക എന്നിവ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലകളാണ്. സേവന ദാതാക്കള്‍ ബിസിനസ്സ് വിലാസം നിലനിര്‍ത്തുക, വാണിജ്യ രജിസ്‌ട്രേഷന്‍ വിശദാംശങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും വെളിപ്പെടുത്തുക, ഉല്‍പ്പന്ന വിവരണങ്ങള്‍, അന്തിമ വിലനിര്‍ണ്ണയം, പേയ്മെന്റ് രീതികള്‍, ഓഫര്‍ ദൈര്‍ഘ്യം, റിട്ടേണ്‍ നയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കരാര്‍ നിബന്ധനകള്‍ വ്യക്തമായി അവതരിപ്പിക്കുക എന്നിവയും ഉത്തരവ് ആവശ്യപ്പെടുന്നു. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, ഉല്‍പ്പന്നം അതിന്റെ യഥാര്‍ഥ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ഉല്‍പ്പന്നം ലഭിച്ച് 14 ദിവസത്തിനുള്ളില്‍ കരാറുകളില്‍ നിന്ന് പിന്മാറാനോ, അധിക ചെലവില്ലാതെ അത് തിരികെ നല്‍കാനോ, മാറ്റിവാങ്ങാനോ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് ചില മന്ത്രാലയ ജീവനക്കാര്‍ക്ക് ജുഡീഷ്യല്‍ എന്‍ഫോഴ്സ്മെന്റ് അധികാരം നല്‍കും. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കാനും ഇലക്ട്രോണിക് ഇടപാടുകളില്‍ ആത്മവിശ്വാസം ശക്തിപ്പെടുത്താനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനും കുവൈത്തില്‍ കൂടുതല്‍ സുതാര്യവും അച്ചടക്കമുള്ളതുമായ ഡിജിറ്റല്‍ വിപണി സൃഷ്ടിക്കാനുമുള്ള വിശാലമായ സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമാണ് ഈ ഉത്തരവ്. ദേശീയ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍, പതിവ് ഡാറ്റ സംരക്ഷണ അപ്ഡേറ്റുകള്‍, സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ മാത്രമായി ഇലക്ട്രോണിക് പേയ്മെന്റ് പ്രോസസ്സിംഗ് പരിമിതപ്പെടുത്തല്‍ എന്നിവയും അമീരി ഉത്തരവ് ആവശ്യപ്പെടുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ അധിക പേയ്മെന്റ് ഫീസ് ഉത്തരവ് നിരോധിക്കുന്നു. നിയമത്തിന് വിധേയമായ ബിസിനസുകള്‍, ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, ഡിജിറ്റല്‍ വാണിജ്യത്തിലെ പരസ്യ മാനദണ്ഡങ്ങള്‍, ബാധകമായ ഫീസ്, പിഴകള്‍ എന്നിവയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതിനൊപ്പം, പുതിയ ഉത്തരവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായ ചര്‍ച്ചക്ക് കാരണമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait online advertaisment
    Latest News
    ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    24/02/2026
    കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    24/02/2026
    കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    24/02/2026
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version