Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    • അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    • അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    • സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    • തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി; 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’; സമദാനിയുടെ പ്രഭാഷണം 21ന് ദുബൈയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ18/02/2026 Gulf Events UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’ എന്ന വിഷയത്തില്‍ പ്രഗത്ഭ വാഗ്മിയും ചിന്തകനും പാര്‍ലിമെന്റേറിയനുമായ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി യുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21ന് ശനിയാഴ്ച രാത്രി 8.30ന് ദുബൈ അല്‍ബറാഹയിലെ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ‘2026 കുടുംബ വര്‍ഷം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പ്രഭാഷണം. മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കാനും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ക്ഷേമത്തിനും ശക്തമായ കുടുംബ സംവിധാനം നിലനില്‍ക്കേണ്ടത് അനിവാര്യമാണ് എന്ന യു.എ.ഇ ഗവണ്‍മെന്റിന്റെ ആശയം ചര്‍ച്ചാവിഷയമാകും.സാമൂഹികകുടുംബ ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന യുഎഇ 2026നെ കുടുംബ വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി ഒരുക്കുന്ന ഈ പ്രഭാഷണ പരിപാടിക്ക് ഏറെ പ്രധാന്യമുണ്ട്. റിസോഴ്‌സ് ആന്റ് ഇന്റലക്ട് ലേണിംഗ് ഇനീഷ്യറ്റീവ് (RAIN) എന്ന സാംസ്‌കാരിക കൂട്ടായ്മയാണ് സംഘാടകർ.

    മലയാളം, ഉറുദു, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, പേര്‍ഷ്യന്‍, സംസ്‌കൃതം ഭാഷകളില്‍ പ്രാവീണ്യമുള്ള ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ.എം.പി അബ്ദുസമദ് സമദാനി, എം.പി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ ന്റെയും ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും അതിഥിയായി മുന്‍ വര്‍ഷങ്ങളില്‍ യു.എ.ഇ യിലും അബുദബിയിലും പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദ വേദികളില്‍ സ്‌നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും നിരന്തരം പറയുന്ന സമദാനിയുടെ വശ്യമായ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുമെത്തുന്നതാണ് പതിവ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡോ.എം.പി അബ്ദുസമദ് സമദാനി എം.പിയുടെ പ്രഭാഷണത്തിന് ദുബൈയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആയിരങ്ങള്‍ക്ക് കുടുംബസമേതം പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ കെ.എം.സി.സി ഉള്‍പ്പെടെയുള്ള വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അറബ് വ്യക്തിത്വങ്ങളും വ്യവസായവാണിജ്യ രംഗത്തെ പ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും അതിഥികളായെത്തും. കുടുംബ ശ്രോതാക്കളുടെ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.

    വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി പി അബ്ദുസ്സമദ് (ബാബു എടക്കുളം), ജനറല്‍ കണ്‍വീനര്‍ അബ്ദുസലാം പരി, മീഡിയ ചെയര്‍മാന്‍ ഇസ്മായില്‍ ഏറാമല, ആക്ടിംഗ് ചെയര്‍മാന്‍ ഷഫീര്‍ ചങ്ങരംകുളം, വൈസ് ചെയര്‍മാന്‍ സിദ്ദീഖ് കാലൊടി, കണ്‍വീനര്‍ ശരീഫ് മലബാര്‍, സബ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ ഫിനിക്‌സ് എന്നിവര്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdusamad samadhani Dubai UAE
    Latest News
    ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    24/06/2026
    അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    24/06/2026
    അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    24/06/2026
    സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    24/06/2026
    തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി; 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം​
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version