Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    • അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    • പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    • ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    • നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 World Iran Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാനെ ആക്രമിച്ചാല്‍ മേഖലയില്‍ അമേരിക്ക വിന്യസിച്ച വിമാനവാഹിനി കപ്പലുകള്‍ മുക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ സൈനിക ഭീഷണിക്ക് ഇറാന്‍ കനത്ത മറുപടി നല്‍കും. മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകള്‍ അയക്കുന്നത് ഇറാനെ ഭയപ്പെടുത്തുന്നില്ല. ഒരു വിമാനവാഹിനിക്കപ്പലിനേക്കാള്‍ അപകടകരമായത് അതിനെ മുക്കാന്‍ കഴിയുന്ന ആയുധമാണെന്ന്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട സൈനിക നീക്കങ്ങളെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ട് ഖാംനഇ പറഞ്ഞു. കഴിഞ്ഞ 47 വര്‍ഷമായി അമേരിക്കക്ക് ഇറാനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് യു.എസ് പ്രസിഡന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ഒരു നല്ല സമ്മതം ആയി കണക്കാക്കുന്നു. നിങ്ങള്‍ക്കും (ട്രംപിന്) ഇറാനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഖാംനഇ പറഞ്ഞു.

    നമ്മുടെ സൈന്യമാണ് ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമെന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നു. ചിലപ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന് തിരിച്ചുവരാന്‍ കഴിയാത്ത പ്രഹരം ലഭിക്കുമെന്ന് കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ നിവാസികളുമായുള്ള കൂടിക്കാഴ്ചയില്‍, യു.എസ് പ്രസിഡന്റ് പുറപ്പെടുവിച്ച ഭീഷണികള്‍ക്ക് മറുപടിയായി ഖാംനഇ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ഇറാനിലേക്ക് വിമാനവാഹിനിക്കപ്പല്‍ അയച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ശരി, വിമാനവാഹിനിക്കപ്പല്‍ തീര്‍ച്ചയായും അപകടകരമായ കാര്യമാണ്. പക്ഷേ വിമാനവാഹിനിക്കപ്പലിനേക്കാള്‍ അപകടകരമായത് അതിനെ കടലിന്റെ അടിയിലേക്ക് അയക്കാന്‍ കഴിയുന്ന ആയുധമാണ്.
    ചിലപ്പോള്‍ ഭീഷണിപ്പെടുത്തുന്നതും, ചിലപ്പോള്‍ ഇത് ചെയ്യണം അല്ലെങ്കില്‍ അത് ചെയ്യാന്‍ പാടില്ല എന്നും പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകള്‍ ഇറാനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു എന്നാണ് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വരൂ, നിങ്ങളുടെ ആണവോര്‍ജത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം എന്നും ചര്‍ച്ചകളുടെ ഫലം നിങ്ങള്‍ക്ക് ഈ ഊര്‍ജം ഇല്ല എന്നായിരിക്കുമെന്നും അവര്‍ പറയുന്നു. ചര്‍ച്ചകളുടെ ഫലം മുന്‍കൂട്ടി നിശ്ചയിക്കുന്നത് തെറ്റായതും മണ്ടത്തരവുമാണ്. വരൂ, നമുക്ക് ഒരു പ്രത്യേക വിഷയത്തെ കുറിച്ച് സംസാരിച്ച് ഒരു കരാറിലെത്താം എന്ന് നിങ്ങള്‍ പറയുന്നു. പിന്നെ എന്തിനാണ് ഫലം മുന്‍കൂട്ടി നിശ്ചയിക്കുകയും നമ്മള്‍ തീര്‍ച്ചയായും ഈ കരാറിലെത്തണമെന്ന് പറയുകയും ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റുമാരും ചില സെനറ്റര്‍മാരും പ്രസിഡന്റും മറ്റുള്ളവരും ചെയ്യുന്ന മണ്ടത്തരമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഖാംനഇ പറഞ്ഞു. മേഖലയിലെ യു.എസ് സൈനിക സമ്മര്‍ദം തുടരുന്നതിനിടയില്‍, ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ രണ്ടാം റൗണ്ട് പരോക്ഷ ആണവ ചര്‍ച്ചകള്‍ ആരംഭിച്ചതിനോട് അനുബന്ധിച്ചായിരുന്നു ഖാംനഇയുടെ പരാമര്‍ശങ്ങള്‍.

    അതിനിടെ, അമേരിക്കയും ഇറാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആണവ തര്‍ക്കം സംബന്ധിച്ച രണ്ടാം റൗണ്ട് പരോക്ഷ ചര്‍ച്ചകള്‍ ഇന്ന് ജനീവയില്‍ പൂര്‍ത്തിയാക്കി. ചര്‍ച്ചകള്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു. ചര്‍ച്ചകള്‍ സാങ്കേതിക ഘട്ടത്തിലേക്ക് കടന്നതായി മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും പങ്കെടുത്തു. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ചര്‍ച്ചകളില്‍ പരോക്ഷമായി പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒരു കരാറിലെത്താത്തതിന്റെ അനന്തരഫലങ്ങള്‍ അവര്‍ നേരിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ കരുതുന്നു. ഇറാനികള്‍ കൂടുതല്‍ വിവേകം കാണിക്കക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

    അതേസമയം, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഹുര്‍മുസ് കടലിടുക്കിന്റെ സ്മാര്‍ട്ട് നിയന്ത്രണം എന്ന അഭ്യാസത്തിന്റെ ഭാഗമായി നാവിക നീക്കങ്ങളുടെ പ്രധാന ഘട്ടം ആരംഭിച്ചതായി പ്രഖ്യാപിച്ചു. രാഷ്ട്രീയ തലത്തില്‍ തീരുമാനമെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ തന്റെ സേനക്ക് കഴിയുമെന്ന് നാവിക കമാന്‍ഡര്‍ അലി റെസ തങ്സീരി പ്രസ്താവിച്ചു. അഭ്യാസത്തിനിടെ നടത്തിയ മിസൈല്‍ വിക്ഷേപണങ്ങളുടെ ഫോട്ടോകള്‍ റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്‌നീം ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചു. ഏറ്റവും ഉയര്‍ന്ന അളവിലുള്ള കൃത്യതയോടെ നിയുക്ത ലക്ഷ്യങ്ങളെ നശിപ്പിക്കുന്ന വിവിധ പ്രതിരോധ, ആക്രമണ സംവിധാനങ്ങളും ആയുധങ്ങളും സൈനികാഭ്യാസത്തിനിടെ ഉപയോഗിച്ചതായി അഭ്യാസത്തില്‍ പങ്കെടുത്ത സൈനിക വിദഗ്ധരെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ അഭ്യാസത്തില്‍ റെവല്യൂഷണറി ഗാര്‍ഡ് നാവികസേനയുടെ യുദ്ധ യൂണിറ്റുകളും ദ്രുത പ്രതികരണ യൂണിറ്റുകളും പങ്കെടുത്തു. കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാനും ഹുര്‍മുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കാനും സൈനികാഭ്യാസത്തിലൂടെ ലക്ഷ്യമിട്ടതായും ഏജന്‍സി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Iran Top News World
    Latest News
    അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    17/02/2026
    അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    17/02/2026
    പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    17/02/2026
    ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    17/02/2026
    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version