Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 14
    Breaking:
    • ഗതാഗത സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ ‘ദർബ്’ ആപ്പ് ശ്രദ്ധേയമാകുന്നു
    • ബഹ്റൈൻ എയർപോർട്ട് കമ്പനിയും ഗൾഫ് എയറും സംയുക്തമായി ബഹ്റൈൻ സ്പോർട്സ് ദിനാഘോഷം സംഘടിപ്പിച്ചു
    • ആലിന് നാട് വിടചൊല്ലും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
    • ദേശീയ ആക്ഷൻ ചാർട്ടറിന്റെ 25-ാം വാർഷിക നിറവിൽ ബഹ്‌റൈൻ
    • ഇറാന്‍-അമേരിക്ക രണ്ടാം റൗണ്ട് ചര്‍ച്ച ചൊവ്വാഴ്ച ജനീവയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ആലിന് നാട് വിടചൊല്ലും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

    റബീഹ് പി.ടിBy റബീഹ് പി.ടി14/02/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് വിടചൊല്ലാൻ നാട് ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദ്ദേശപ്രകാരം, നാളെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സ്വന്തം കുഞ്ഞിന്റെ വേർപാടിലും മറ്റൊരു ജീവൻ നിലനിർത്താൻ തയ്യാറായ ആലിന്റെ മാതാപിതാക്കൾ കേരള സമൂഹത്തിന് വലിയൊരു മാതൃകയാണ് നൽകിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

    ആലിൻ ഷെറിൻ ദാനം ചെയ്ത കരൾ സ്വീകരിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ ഇന്നലെ രാത്രി ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെയാണ് അവസാനിച്ചത്. കരൾ സ്വീകരിച്ച കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും ഏക മകളാണ് ആലിൻ. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് മാതാപിതാക്കൾ ദാനം ചെയ്തത്. ഇതിൽ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള പത്തുവയസുകാരനാണ് നൽകുന്നത്.

    കഴിഞ്ഞ ഫെബ്രുവരി 5ന് എംസി റോഡിൽ പള്ളം ബോർമ കവലയ്ക്ക് സമീപമുണ്ടായ വാഹനാപകടമാണ് ആലിന്റെ ജീവൻ കവർന്നത്. കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും പിന്നീട് കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 13ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alin sherin funeral Kerala Organ Donation
    Latest News
    ഗതാഗത സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ ‘ദർബ്’ ആപ്പ് ശ്രദ്ധേയമാകുന്നു
    14/02/2026
    ബഹ്റൈൻ എയർപോർട്ട് കമ്പനിയും ഗൾഫ് എയറും സംയുക്തമായി ബഹ്റൈൻ സ്പോർട്സ് ദിനാഘോഷം സംഘടിപ്പിച്ചു
    14/02/2026
    ആലിന് നാട് വിടചൊല്ലും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
    14/02/2026
    ദേശീയ ആക്ഷൻ ചാർട്ടറിന്റെ 25-ാം വാർഷിക നിറവിൽ ബഹ്‌റൈൻ
    14/02/2026
    ഇറാന്‍-അമേരിക്ക രണ്ടാം റൗണ്ട് ചര്‍ച്ച ചൊവ്വാഴ്ച ജനീവയില്‍
    14/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version