ദുബായ്- മെഹ്ഫിൽ ഇന്റർനാഷണൽ ദുബായിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടിയായ ‘മെഹ്ഫിൽ മേരെ സനം– സീസൺ 5’ നവംബർ 21 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ദുബായ് അബുഹൈൽ മെട്രോ സ്റ്റേഷന് സമീപമുള്ള കെ.എം.സി.സി ഹാളിൽ നടക്കും.
കലയും സംഗീതവും സാഹിത്യവും കോർത്തിണക്കിയുള്ള ഈ പരിപാടിയിൽ വിവിധ കലാപരിപാടികളും പുരസ്കാര സമർപ്പണവും അരങ്ങേറും.
ചെറുകഥാ മത്സര പുരസ്കാര വിതരണം, മ്യൂസിക് ആൽബം മത്സര പുരസ്കാര വിതരണം, നൃത്തപരിപാടികൾ, ഗാനമേള തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
ഗൾഫ് മേഖലയിലെ കലാ-സാംസ്കാരിക പ്രവർത്തകരെയും കലാസ്നേഹികളെയും ഒരേ വേദിയിൽ ഒന്നിപ്പിക്കുന്നതിനൊപ്പം മലയാള കലാസാഹിത്യ രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



