മനാമ– ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അബുദാബിയിലെ ബീച്ച് പാലസിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ചരിത്രപരമായ സഹകരണവും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ശൈഖ് മുഹമ്മദ്് ബിൻ സായിദ് അൽ നഹ്യാന്റെയും പിന്തുണയും നിറഞ്ഞ ബഹ്റൈ3-യുഎഇ ബന്ധങ്ങളുടെ ആഴം കിരീടാവകാശി എടുത്തു പറഞ്ഞു. പരസ്പര അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൻ്‌റെ പ്രാധാന്യം യുഎഇ പ്രസിഡന്റുമായി പങ്കുവെച്ചു. യുഎഇക്കും അവിടുത്തെ ജനങ്ങൾക്കും തുടർച്ചയായ വളർ ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ആശംസകൾക്കൊപ്പം രാജാവിന്റെ ആശംസകളും അറിയിച്ചു.
കിരീടാവകാശിയും യുഎഇ പ്രസിഡന്റും വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിന്റെ ആശംസകൾ കൈമാറുകയും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്ക് സമാധാനം ആശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യെപ്പട്ടു.



