Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • ക്യാന്‍സര്‍ രോഗിയായ ഫലസ്തീന്‍ ബാലന് ചികിത്സ നിഷേധിച്ച് ഇസ്രായില്‍
    • മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ മൂന്നു ഇന്ത്യക്കാര്‍ അറസ്റ്റില്‍
    • കുട്ടികളുടെ വൈവിധ്യമാര്‍ന്ന നാടന്‍പാട്ടുകള്‍; കനല്‍ ഖത്തര്‍ ‘വാമൊഴിയാട്ടം’ ശ്രദ്ധേയമായി
    • ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി
    • സൗദിയിൽ റോഡിലേക്ക് വെള്ളം ഒഴുക്കിയാൽ പിടിവീഴും; 3,000 റിയാൽ വരെ പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ റോഡിലേക്ക് വെള്ളം ഒഴുക്കിയാൽ പിടിവീഴും; 3,000 റിയാൽ വരെ പിഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 Gulf Saudi Arabia Saudi Laws Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദി അറേബ്യയിൽ റോഡുകളിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് തടയാൻ കർശന നിയമനടപടികളുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി വാട്ടർ അതോറിറ്റിയും രംഗത്തെത്തി. സ്വന്തം കെട്ടിടത്തിന്റെയോ പുരയിടത്തിന്റെയോ അതിരുകൾക്കപ്പുറം റോഡിലേക്ക് വെള്ളം ഒഴുക്കി വിടുന്നത് ഗുരുതരമായ നിയമലംഘനമായാണ് അധികൃതർ കണക്കാക്കുന്നത്. ഇത്തരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നവർക്ക് 3,000 റിയാൽ വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. നഗരസഭാ നിയമപ്രകാരം റോഡിലെ വെള്ളക്കെട്ടുകൾ നഗരത്തിന്റെ ദൃശ്യഭംഗി നശിപ്പിക്കുന്നതായും പൊതുസുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ജലനിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം പൈപ്പ്‌ലൈനുകളിലെ പൊട്ടലോ ചോർച്ചയോ മൂലം വെള്ളം പുറത്തേക്ക് വരുന്നത് പരിഹരിക്കേണ്ട ഉത്തരവാദിത്തം സൗദി ജല അതോറിറ്റിക്കാണ്. അതേസമയം, നഗര പരിസ്ഥിതിയെയും സുരക്ഷയെയും ബാധിക്കുന്ന രീതിയിൽ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് നിരീക്ഷിക്കുന്നത് നഗരസഭാ, ഭവനകാര്യ മന്ത്രാലയത്തിന്റെ ചുമതലയിൽ വരുന്നു. പൈപ്പ്‌ലൈനുകളിലെ തകരാറുകൾ വേഗത്തിൽ പരിഹരിക്കാനും പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സംയോജിത നിരീക്ഷണ സംവിധാനമാണ് ഇതിനായി മന്ത്രാലയങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിരന്തരമായ പരിശോധനകളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്നത്. ജലനഷ്ടം കുറയ്ക്കാനും റോഡുകൾക്കും മറ്റ് പൊതുസൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ഈ കർശന നടപടികൾ സഹായിക്കും. വെള്ളക്കെട്ടുകൾ പ്രാണികൾ പെരുകാനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്നതിനാൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് വലിയ മുൻഗണനയാണ് നൽകുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

    ജലചോർച്ചയോ റോഡുകളിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കാൻ സൗദി ജല അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബലദീ ആപ്പിലെ ‘സ്‌നാപ്പ് ആൻഡ് സെൻഡ്’ സേവനം വഴിയോ ജല അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇത്തരം പരാതികൾ സമർപ്പിക്കാം. ജലസംരക്ഷണം ഒരു ദേശീയ ഉത്തരവാദിത്തമാണെന്നും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ നീക്കങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ministry of environment Saudi saudi water authority soudi arabia
    Latest News
    ക്യാന്‍സര്‍ രോഗിയായ ഫലസ്തീന്‍ ബാലന് ചികിത്സ നിഷേധിച്ച് ഇസ്രായില്‍
    12/02/2026
    മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ മൂന്നു ഇന്ത്യക്കാര്‍ അറസ്റ്റില്‍
    12/02/2026
    കുട്ടികളുടെ വൈവിധ്യമാര്‍ന്ന നാടന്‍പാട്ടുകള്‍; കനല്‍ ഖത്തര്‍ ‘വാമൊഴിയാട്ടം’ ശ്രദ്ധേയമായി
    12/02/2026
    ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി
    12/02/2026
    സൗദിയിൽ റോഡിലേക്ക് വെള്ളം ഒഴുക്കിയാൽ പിടിവീഴും; 3,000 റിയാൽ വരെ പിഴ
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version