മനാമ– കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉള്‍പ്പെടുത്തി 2026 വര്‍ഷത്തേക്കുള്ള പുതിയ ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ എസ്പിഎച്ച്, ചാപ്റ്റര്‍ ചെയര്‍മാന്മാരായ പവിത്രന്‍ കൊയിലാണ്ടി (ഡല്‍ഹി), ജലീല്‍ മഷ്ഹൂര്‍ (യു.എ.ഇ), ഫൈസല്‍ മൂസ (ഖത്തര്‍), കെ. ടി. സലിം (ബഹ്റൈന്‍), അസിസ് മാസ്റ്റര്‍ (കൊയിലാണ്ടി), റാഫി കൊയിലാണ്ടി (റിയാദ്), ഷാഫി കൊല്ലം (കുവൈറ്റ്), ചന്ദ്രു പൊയില്‍ക്കാവ് (ബാംഗ്ലൂര്‍) എന്നിവര്‍ തുടരും. കൂടാതെ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍മാരായി പവിത്രന്‍ കൊയിലാണ്ടി, ജലീല്‍ മഷ്ഹൂര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി.
ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ എസ്പിഎച്ച് 2026 വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. കെ. ടി. സലിം (പ്രസിഡന്റ്), നിസാര്‍ കളത്തില്‍, അഡ്വ: ജയരാജ് തെക്കേപ്പള്ളി (വൈസ് പ്രസിഡന്റ്മാര്‍), റഷീദ് മൂടാടി (ജനറല്‍ സെക്രട്ടറി), ചന്ദ്രു പൊയില്‍കാവ്, രാജീവ് എം പുതിയേടത്ത് (സെക്രട്ടറിമാര്‍), ഷഹീര്‍ ഗാലക്‌സി (ട്രഷറര്‍), റാഫി കൊയിലാണ്ടി (ചീഫ് കോര്‍ഡിനേറ്റര്‍). വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍: സൈന്‍ കൊയിലാണ്ടി (മീഡിയ), നബീല്‍ നാരങ്ങോളി (ആര്‍ട്ട് വിംഗ്), ജസീര്‍ കാപ്പാട് (ചാരിറ്റി വിംഗ്), സഹീര്‍ പി.കെ (ഫേസ് ബുക്ക് മോണിറ്ററിങ് വിംഗ്) എ.പി.മധുസൂദനന്‍ (സാഹിത്യ വിഭാഗം).



