ദോഹ– ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാൽപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അൽ വുഖൈർ ഡി പി എസ് മൊണാർക് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കുടുംബ സംഗമവും ശ്രദ്ധേയമായി. കെ എൻ എം പോഷക ഘടകമായി 1980 ൽ ആരംഭിച്ച ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മലയാളി സമൂഹത്തിന് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച കൂട്ടായ്മയാണ്. മത സാമൂഹിക വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് തിളക്കമാർന്ന സാന്നിധ്യമാണ് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ. ഖുർആൻ പഠനം ജനകീയമാക്കുന്നതിൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ്.
വാർഷിക പരിപാടികളുടെ ഭാഗമായി സൗത്തുൽ റൂഹ്, പാരന്റിങ്,വനിതാ സംഗമം, സാംസ്കാരിക സംഗമം എന്നീ സെഷനുകളിൽ നൂറു കണക്കിന് കുടുംബങ്ങളാണ് എത്തിയത്. ഇസ്‌ലാഹി സെന്റർ ടീസ് വിങിന്റെ നേതൃതത്തിൽ പുതു തലമുറയ്ക്ക് ഇസ്‌ലാമിക സംസ്‌കാരവും സ്വഭാവവും മനസ്സിലാക്കാൻ ഉപകരിക്കുന്ന എക്സ്പോ,ചെറിയ കുട്ടികളുടെ വിങ്ങ് ആയ സി ഐ സ് ഖത്തറിന്റെ ഡ്രോയിംഗ് & കളറിങ് മത്സരവും സമാപന സെഷനിൽ പങ്കെടുത്തവർക്ക് ക്വിസ് മത്സരവും സംഗമത്തോടനുബന്ധിച്ചു ഒരുക്കിയിരുന്നു. കൂടാതെ, ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖലം അക്കാദമിയുടെ ഹിലാൽ,റയ്യാൻ, വക്ര ബ്രാഞ്ചുകളിലെ കുട്ടികളുടെ കലാ പരിപാടികളും നടന്നു.
കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി സാംസ്കാരിക പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കഴിഞ്ഞനാലര പതിറ്റാണ്ടിൽ നിർവ്വഹിച്ച സേവനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എന്ന രാജ്യം ലോകത്ത് സമാധാനവും സൗഹൃദവും നിലനിർത്താൻ കാണിക്കുന്ന ശ്രദ്ധേയമായ ചുവടുവയ്പ്പുകളെ അബ്ദുല്ല കോയ മദനി പ്രകീർത്തിച്ചു. നന്മയിലേക്ക് നയിക്കുന്ന
സംസ്കാരമാണ് പിന്തുടരേണ്ടത്. സാമൂഹ്യ സൗഹാർദ്ദവും കെട്ടറുപ്പും കാത്ത് സൂക്ഷിച്ചു മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയതയും വെറുപ്പും മനുഷ്യരുടെ എല്ലാ പുരോഗതിക്കും തടസ്സമാണ്. വർഗം, വർണം എന്നിയവയുടെ പേരിലുള്ള വിഭാഗീയത ഇസ്‍ലാം അംഗീകരിക്കുന്നില്ല. മനുഷ്യരേ എന്നാണ് ഖുർആൻ അഭിസംബോധന ചെയ്യുന്നത്. എല്ലാ വിഭാഗീയതയുടെയും വേരുകൾ പിഴുതെറിയുകയാണ് ഇസ്‍ലാം. സ്വന്തം വിശ്വാസവും സംസ്കാരവും ഉൾകൊള്ളുന്നതോടൊപ്പം മറ്റുള്ളവർക്കും അതിനുള്ള അവകാശമുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്ര അധ്യക്ഷത വഹിച്ചു. സപ്ലിമെന്റ് പ്രകാശനം പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരി എ പി ആസാദ് സാഹിബിന് നൽകികൊണ്ട് ടിപി അബ്ദുല്ല കോയ മദനി നിർവഹിച്ചു. അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാഹി സെന്ററിന്റെ സീനിയർ നേതാക്കളെ യോഗത്തിൽ ആദരിച്ചു. ജനറൽ സെക്രട്ടറി പികെ ഷെമീർ ചെന്ത്രാപിന്നി സ്വാഗതവും ട്രഷറർ ഹുസൈൻ അൽ മുഫ്ത നന്ദിയും പറഞ്ഞു. ബഷീർ മൈ ബൈക്, അബ്ദുറഹ്മാൻ ഗ്യാലക്സി,അബ്ദുൽ കരീം എം ഇ എസ്, മുഹമ്മദ് ലയിസ് കുനിയിൽ , അക്ബർ കാസിം,ഫൈസൽ കരട്ടിയാട്ടിൽ,അബ്ദുൽ ലത്തീഫ് പുല്ലുക്കര,ജി പി കുഞ്ഞാലിക്കുട്ടി ,എം എ അബ്ദുൽ ലത്തീഫ്,ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, മുനീർ സലഫി, കെ എൻ എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ ,കെ എൻ എം സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി എന്നിവർ സംസാരിച്ചു. സീനിയർ നേതാക്കളെ യോഗത്തിൽ ആദരിച്ചു. ജനറൽ സെക്രട്ടറി പികെ ഷെമീർ ചെന്ത്രാപിന്നി സ്വാഗതവും ട്രഷറർ ഹുസൈൻ അൽ മുഫ്ത നന്ദിയും പറഞ്ഞു
പാരന്റിങ് സെഷന് എം എം അക്ബർ, വാഫി ശിഹാദ് എന്നിവർ നേതൃത്വം നൽകി. പ്രവാസികൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണ് പാരന്റിങ്. അതിവേഗം മാറികൊണ്ടിരിക്കുന്ന കുടുംബ സാഹചര്യങ്ങളിൽ വിവേക പൂർണമായ പാരന്റിങ് നിർവഹിക്കാൻ ജാഗ്രത കാണിക്കണമെന്ന് പാരന്റിങ് സെഷൻ അഭിപ്രായപ്പെട്ടു. ശരിയായ പാരന്റിങിന്റെ അഭാവം സമൂഹത്തിൽ കുഴപ്പങ്ങൾക്കു കാരണമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു. സി കെ ഷെരീഫ് അധ്യക്ഷത വഹിച്ചു. ഹാഫിസ് അസ്‌ലം, അബ്ദുല്ല ഹുസൈൻ, മിസ്ബാഹ് കണ്ണൂർ, അബ്ദുറഹ്മാൻ കുന്നുമ്മൽ,അഷ്റഫ് കെ ഇ ,റസീഫ് അലി, റഹീം മാഷ്, ഡോ.ഹശ് യത്തുല്ലാഹ് ഹനീഫ ആയപ്പള്ളി എന്നിവർ സംസാരിച്ചു
വനിതാ സംഗമം എം ജി എം കേരള സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ ഉദ്ഘാടനം ചെയ്തു. വളർന്ന് വരുന്ന പെൺകുട്ടികളെ വിശ്വാസപരമായും സാംസ്കാരികമായും തകർക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നും സഹോദരിമാർ ഏറെ കരുതലോടെ നീങ്ങണമെന്നും വനിത സംഗമം ആവശ്യപ്പെട്ടു. ഇസ്‌ലാമിക സാംസ്കാരത്തിന്റെ പ്രാധാന്യവും പ്രസക്തിയും ജീവിതത്തിൽ മാതൃകയാക്കാൻ ശ്രമിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഭാരവാഹികളായ അക്ബർ കാസിം, സി കെ ശരീഫ്, അബ്ദുള്ള ഹുസൈൻ , ഹനീഫ ആയാപള്ളി, മുഹമ്മദ് ലയിസ് , നജീബ് അബൂബക്കർ, ഖല്ലദ് ഇസ്മായിൽ, ഡോ. ഹാശിയത്തുള്ള ഉൾപ്പടെയുള്ള ഓർഗനൈസിംഗ് കമ്മറ്റി നേതൃത്വം നൽകി.



