തിരുവനന്തപുരം– കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് കേരള കോൺഗ്രസ് (എം) മുന്നണി മാറ്റത്തിനൊരുങ്ങുന്നതായി സൂചന. ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടതായാണ് പുതിയ വിവരങ്ങൾ. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇടപ്പെട്ടുവെന്നുമാണ് വിവരം.
എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയിൽ നിന്ന് ജോസ് കെ മാണി വിട്ടുനിൽക്കുന്നതും ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. ജാഥയ്ക്ക് നേതൃത്വം നൽകാൻ ഡോക്ടർ ജയരാജിനെയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ഫെബ്രുവരി ആറ് മുതൽ 13വരെയുള്ള ജാഥ ആറന്മുളയിൽനിന്ന് തുടങ്ങി അങ്കമാലിയിലാണ് അവസാനിക്കുക. കൂടാതെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സത്യാഗ്രഹ സമരത്തിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല എന്നതും ചർച്ചകൾക്ക് കാരണമായി. കേരളത്തിന് പുറത്തായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കത്തതെന്നാണ് കോൺഗ്രസ് എമ്മിന്റെ വിശദീകരണം.
കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വസം. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് മടങ്ങണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പരമ്പരാഗത വോട്ട് ബാങ്ക് നിലനിർത്താൻ യുഡിഎഫ് ആണ് ഉചിതമെന്നാണ് ഇവരുടെ വാദം.
അതേസമയം, മുന്നണി മാറ്റ വാർത്തകൾക്കിടെ “തുടരും” എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എന്നാൽ അഭ്യൂഹങ്ങൾക്ക് കോൺഗ്രസ് നേതൃത്വവും ജോസ് കെ മാണിയും എന്നാൽ ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്ന അഭ്യൂഹം കോൺഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.



