Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ഇരുപതാമത് മണപ്പുറം എം.ബി.എ അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/01/2026 Business Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- മണപ്പുറം യുണീക് ടൈംസ് മൾട്ടിബില്ലിയനെയർ ബിസിനസ് അച്ചീവർ (MBA) അവാർഡിന്റെ 20-ാമത് പതിപ്പ് ഇറാം ഹോൾഡിംഗ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിച്ചു. ഗോകുലം ഗോപാലനും (ചെയർമാൻ, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് & FICF), എ വി അനൂപ് (മാനേജിങ് ഡയറക്ടർ AVA ഗ്രൂപ്പ് ഓഫ് കമ്പനീസ്), പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും എംബിഎ അവാർഡിന്റെയും ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തി(FICF)ന്റെയും സ്ഥാപകനുമായ ഡോ. അജിത് രവിയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.

    നൂതനതയെ സാമൂഹിക സ്വാധീനമാക്കി മാറ്റിയ ദൂരദർശിയായ നേതാവാണ് ഡോ. സിദ്ദീഖ് അഹമ്മദ്. ലളിതമായ തുടക്കത്തിൽ നിന്ന് 16 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആഗോള കോൺഗ്ലോമറേറ്റിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന അദ്ദേഹം സാങ്കേതികവിദ്യ, സുസ്ഥിരത, നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിരവധി മാതൃകാപരമായ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സമൂഹത്തെ ശക്തിപ്പെടുത്തുകയും ഭാവി തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പുരോഗതിയാണ് യഥാർത്ഥ മുന്നേറ്റമെന്ന ദർശനമാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് അവാർഡ് സമിതി വിലയിരുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ അപൂർവ നേട്ടത്തോടെ ഡോ. സിദ്ദീഖ് അഹമ്മദ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബിസിനസ് ക്ലബ്ബുകളിലൊന്നായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം (FICF) എന്ന എലിറ്റ് കൂട്ടായ്മയുടെ അംഗത്വത്തിലേക്കും പ്രവേശിച്ചു. 1,000 കോടി രൂപ ആസ്തിയുള്ളവരും ശക്തമായ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരുമായ ബിസിനസ് നേതാക്കൾക്കാണ് FICF അംഗത്വം ലഭിക്കുന്നത്. ലോകത്താദ്യമായി മെമ്പർഷിപ്പിന് യാതൊരുവിധ ഫീസും ഈടാക്കാത്ത ഒരേയൊരു സമ്പന്നരുടെ ക്ലബ് കൂടിയാണിത്. ബിസിനസ് മികവിന്റെ പ്രതീകമായ ഈ വേദി, സാമൂഹ്യ പുരോഗതിക്ക് വേണ്ടി നവീന ആശയങ്ങളും നേതൃപാടവവും വിനിയോഗിക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സംരംഭക വിജയം സാമൂഹിക സംഭാവനകളുമായി കൈകോർക്കുന്ന വേദിയായി മാറുക എന്നതാണ് FICFന്റെ ലക്ഷ്യം.

    സാമൂഹിക ഇടപെടലുകളിൽ ശക്തമായ പങ്കാളിത്തം പുലർത്തുന്ന അതുല്യ ബിസിനസ് നേതാക്കളെ ആദരിക്കുന്നതിനായി സ്ഥാപിതമായ എംബിഎ അവാർഡ് ഇതിന് മുൻപ് വി. പി. നന്ദകുമാർ, ജോയ് ആലുക്കാസ്, ശ്രീ എം. എ. യൂസഫ് അലി, ശ്രീ ടി. എസ്. കല്യാണരാമൻ, ശ്രീ പി. എൻ. സി. മേനോൻ, ശ്രീ ഗോകുലം ഗോപാലൻ, ഡോ. രവി പിള്ള, എം. പി. രാമചന്ദ്രൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, സാബു എം. ജേക്കബ്, ഡോ. വിജു ജേക്കബ്, ഡോ. എ. വി. അനൂപ്, ഡോ. വർഗീസ് കുര്യൻ, അഡ്വ. പി. കൃഷ്ണദാസ്, ഡോ. ഹഫീസ് റഹ്മാൻ, സൗന്ദരരാജൻ ബംഗാരുസ്വാമി, വി. ആർ. മുത്തു, വി. സി. പ്രവീൺ, ഡോ. അരുണ്‍ എൻ. പലനിസ്വാമി, സി. കെ. കുമരവേൽ, ടി. കെ. ചന്ദിരൻ, സർ സോഹൻ റോയ് എസ്.കെ., ഡോ. വിജയ് സങ്കേശ്വർ തുടങ്ങിയ പ്രമുഖർക്ക് സമ്മാനിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award Business
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version