മദീന – മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശന സമയം രാവിലെ 7:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയും ഉച്ചയ്ക്കു ശേഷം 2:00 മുതല്‍ രാത്രി 9:00 വരെയും ആയിരിക്കും. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 3:00 മുതല്‍ രാത്രി 9:00 വരെ മാത്രമായിരിക്കും സന്ദര്‍ശന സമയം. ശനിയാഴ്ചകളില്‍ സന്ദര്‍ശന സമയം രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയും ഉച്ചയ്ക്കു ശേഷം 3:00 മുതല്‍ രാത്രി 9:00 വരെയും ആയിരിക്കുമെന്നും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



