Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • ഹറമിൽ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രിയുടെ ആദരം
    • ഓഫാക്കാതെ നിർത്തിയ കാർ കവർന്ന സൗദി യുവാവ് അറസ്റ്റിൽ
    • ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം; സൗദിയയും എയർ ഇന്ത്യയും കോഡ്‌ഷെയർ കരാർ ഒപ്പുവെച്ചു
    • സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    • എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിലെ സംരംഭകർക്ക് ആശ്വാസം; സാമ്പത്തിക പിഴകളിൽനിന്ന് ഒഴിവാക്കുന്ന പദ്ധതി 2026 ജൂൺ 30 വരെ നീട്ടി

    വഹീദ് സമാൻBy വഹീദ് സമാൻ01/01/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദിയിലെ നികുതിദായകർക്കും വ്യവസായ–വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസമായി പിഴ റദ്ദാക്കലും സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കലും സംബന്ധിച്ച പദ്ധതിയുടെ കാലാവധി ആറുമാസം കൂടി നീട്ടാൻ ധനകാര്യ മന്ത്രി അനുമതി നൽകിയതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആനുകൂല്യം, രാജ്യത്തെ എല്ലാ നികുതി നിയമങ്ങൾക്കും വിധേയരായ നികുതിദായകർക്ക് ബാധകമായിരിക്കും.

    വൈകിയ രജിസ്ട്രേഷൻ, വൈകിയ പേയ്മെന്റ്, നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ ഉണ്ടായ താമസം എന്നിവയ്‌ക്ക് ഏർപ്പെടുത്തിയ പിഴകൾ, വാറ്റ് (VAT) റിട്ടേണുകൾ തിരുത്തുന്നതുമായി ബന്ധപ്പെട്ട പിഴകൾ, ഇ-ഇൻവോയ്സിംഗ് ചട്ടങ്ങൾ ഉൾപ്പെടെയുള്ള വാറ്റ് പൊതുചട്ടങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട ഫീൽഡ് കൺട്രോൾ ലംഘനങ്ങൾക്ക് വിധിച്ച പിഴകൾ എന്നിവയെല്ലാം ഇളവിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് ZATCA വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നികുതിദായകർ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. മുമ്പ് സമർപ്പിക്കാത്ത എല്ലാ നികുതി റിട്ടേണുകളും ZATCAയ്ക്ക് സമർപ്പിക്കുകയും, അവയുമായി ബന്ധപ്പെട്ട ബാക്കി നികുതിയുടെ മുഖ്യ തുക പൂർണമായും അടയ്ക്കുകയും വേണം. പദ്ധതി നിലവിലുള്ള കാലയളവിൽ അപേക്ഷ നൽകിയാൽ, അതോറിറ്റി അംഗീകരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി തവണ അടയ്ക്കൽ (ഇൻസ്റ്റാൾമെന്റ്) സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും. നിശ്ചിത തീയതികളിൽ എല്ലാ തവണകളും സമയബന്ധിതമായി അടയ്ക്കേണ്ടതുണ്ട്.

    അതേസമയം, നികുതി ഒഴിവാക്കൽ (Tax Evasion) ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകളും, പദ്ധതി പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഇതിനകം അടച്ച പിഴകളും ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    പദ്ധതിയുടെ വിശദമായ മാർഗനിർദേശം ZATCAയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്ന പിഴകളുടെ വിഭാഗങ്ങൾ, ഇളവ് ലഭിക്കാനുള്ള നിബന്ധനകൾ, സാമ്പത്തിക ബാധ്യതകൾ തവണകളായി തീർപ്പാക്കുന്ന നടപടിക്രമങ്ങൾ, ഫീൽഡ് കൺട്രോൾ ലംഘനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

    2026 ജൂൺ 30ന് അവസാനിക്കുന്ന ഈ നീട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ZATCA നികുതിദായകരോട് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത കോൾ സെന്റർ നമ്പർ 19993, X അക്കൗണ്ട് @Zatca_Care, ഇ-മെയിൽ [email protected] വഴിയോ, ZATCAയുടെ വെബ്‌സൈറ്റിലെ ഇൻസ്റ്റന്റ് ചാറ്റ് സംവിധാനം എന്നിവ വഴി ബന്ധപ്പെടാമെന്നും അതോറിറ്റി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fine Saudi News Zacta zakath
    Latest News
    ഹറമിൽ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രിയുടെ ആദരം
    17/01/2026
    ഓഫാക്കാതെ നിർത്തിയ കാർ കവർന്ന സൗദി യുവാവ് അറസ്റ്റിൽ
    16/01/2026
    ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം; സൗദിയയും എയർ ഇന്ത്യയും കോഡ്‌ഷെയർ കരാർ ഒപ്പുവെച്ചു
    16/01/2026
    സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    16/01/2026
    എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version