ന്യൂഡൽഹി: ഇന്ന് വൈകിട്ട് ആലപ്പുഴ ബിച്ചിൽ നിശ്ചയിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ പൊതു സമ്മേളനം വേണ്ടെന്നുവച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം കേരളത്തിലേക്കുള്ള യാത്ര മാറ്റിവച്ചതിനെത്തുടർന്നാണ് ഇത്. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശാരീരിക അസ്വാസ്ഥ്യം മൂലം ജാർഖണ്ഡിലെ റാഞ്ചിയിലെ സംയുക്ത റാലിയിലും രാഹുൽ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചിരുന്നു. കോൺഗ്രസ് സഖ്യത്തിന്റെ രണ്ടാമത്തെ പ്രധാന പ്രചാരണ പരിപാടിയാണ് റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തിൽ നടക്കുന്ന റാലി. ‘ഉൽഗുലൻ ന്യായ് റാലി’ എന്നാണ് പരിപാടിക്ക് നൽകിയിരിക്കുന്ന പേര്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group