Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    • കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    • മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    • ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    • അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി

    ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ട് മാസം നീണ്ടു നിൽക്കുന്ന ലിറ്റ് എക്സ്പോ 2025 ന്റെ തുടക്കം പുസ്തക പ്രേമികളുടെ വേറിട്ട സംഗമമായി മാറി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/11/2025 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ ലിറ്റ് എക്സ്പൊ ഉദ്ഘാടനം ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ട് ജലീൽ കണ്ണമംഗലം നിർവഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– വായനയുടെ വിശാല ലോകത്തേക്ക് വെളിച്ചം വീശി ജിദ്ദ ലിറ്ററേച്ചർ എക്സ്പോക്ക് പ്രൗഢമായ തുടക്കം. ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ട് മാസം നീണ്ടു നിൽക്കുന്ന ലിറ്റ് എക്സ്പോ 2025 ന്റെ തുടക്കം പുസ്തക പ്രേമികളുടെ വേറിട്ട സംഗമമായി മാറി. ലിറ്റ് എക്സ്പോയുടെ ഉദ്ഘാടനം ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ടും 24 ന്യൂസ് സൗദി റിപ്പോർട്ടറുമായ ജലീൽ കണ്ണമംഗലം നിർവ്വഹിച്ചു. ജിദ്ദ സമൂഹത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ഫോക്കസ് എന്ന യുവജന കൂട്ടായ്മ വ്യത്യസ്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    ജിദ്ദയിലെ വായനാ കൂട്ടായ്മകളെ പ്രതിനിധീകരിച്ചെത്തിയ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് സംഗമം ശ്രദ്ധേയമായി. ലിറ്റ് എക്‌സ്പോ സ്വാഗതസംഘം ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ പങ്കെടുത്ത് വിവിധ വായനാക്കൂട്ടങ്ങളുടെ പ്രതിനിധികൾ വായനയുടെ സമകാലിക സാഹചര്യങ്ങളെ ഗൗരവമായി വിലയിരുത്തി. വായന മരിച്ചുവെന്ന വാദം അസ്ഥാനത്താണെന്നും, കാലത്തിനനുസരിച്ച് വായനയുടെ സ്വഭാവത്തിനു മാറ്റം വന്നു കൊണ്ടിരിക്കുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുവതലമുറയെ വായനയിലേക്കാകർഷിക്കാൻ നൂതന സാങ്കേതിക വിദ്യകളെ സൃഷ്ടിപരമായി വിനിയോഗിക്കണമെന്ന് പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ ബഷീർ വള്ളിക്കുന്ന് പറഞ്ഞു. ഡിജിറ്റൽ വായനാ ലോകം വിപ്ലവകരമായ സാധ്യതകളിലേക്ക് കടക്കുകയാണെന്ന് സിജി കമ്മ്യൂണിറ്റി ലൈബ്രറി പ്രതിനിധി റഫീഖ് പെരുൾ അഭിപ്രായപ്പെട്ടു. സിജിയുടെ സംരംഭമായ ഡിജി സ്പേസ് മുഖേന വായിച്ച് കഴിഞ്ഞ പുസ്തകങ്ങളെ ഡിജിറ്റൽ ഇടങ്ങളിലേക്കു മാറ്റുന്ന പദ്ധതിക്ക് മികച്ച സ്വീകാര്യതയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
    വായന മനസ്സിൽ നൈർമല്യം വിതയ്ക്കുന്ന ഉദാത്തമായ പ്രവൃത്തിയാണെന്നും മനുഷ്യൻ നിലനിൽക്കുന്നിടത്തോളം വായനയും നിലനില്ക്കുമെന്നും സമീക്ഷ വായനാവേദി പ്രതിനിധി ഷാജി അത്താണിക്കൽ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് നെഹ്‌റുവിന്റെ വാക്കുകൾ എങ്ങനെ കരുത്ത് പകർന്നുവോ, അതുപോലെ ഈ ഫാസിസ്റ്റ് കാലഘട്ടത്തിലും ആ വാക്കുകൾ സമകാലിക പ്രസക്തിയാർജിച്ചിരിക്കുന്നു എന്ന് ജിദ്ദാ വായനാകൂട്ടം പ്രതിനിധി സക്കീർ ഹുസൈൻ പറഞ്ഞു.

    ഈ സംഗമം അക്ഷരങ്ങളെയും അക്ഷരസ്നേഹികളെയും ഒരുമിപ്പിക്കുന്ന ധന്യമായ വേദിയാണെന്ന് അക്ഷരം വായനാവേദി പ്രതിനിധി ശിഹാബ് കരുവാരകുണ്ട് അഭിപ്രായപ്പെട്ടു. വായന മരിച്ചിട്ടില്ല, മറിച്ച് പൊടിപിടിച്ച പുസ്തകങ്ങളാണ് മരിക്കുന്നതെന്നും വിദ്യാർത്ഥികളെ വായനയിലേക്കു കൈപിടിച്ച് കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ വളപ്പൻ അഭിപ്രായപ്പെട്ടു.

    നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രചോദനം ഉൾക്കൊണ്ട് അതിന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുകയാണ് ഫോക്കസ് ചെയ്യുന്നതെന്നും വായനക്ക് പ്രചോദനം നൽകുന്ന ലിറ്റ് എക്സ്പോയുടെ പ്രവർത്തനങ്ങളിൽ വായനാ പ്രേമികളുടെ പിന്തുണ ഉണ്ടാവണമെന്നും ഫോക്കസ് മുൻ സി.ഇ.ഒ പ്രിൻസാദ് പാറായി സൂചിപ്പിച്ചു. രണ്ടുമാസം നീണ്ടു നിൽക്കുന്ന ലിറ്റ് എക്സ്പോയുടെ സമാപനമായി ബുക്ക് ഹറാജ് 2026 ജനുവരി 10-ന് നടക്കും. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ബുക്ക് ഹറാജിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളുടെ വീഡിയോ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. ഫോക്കസ് ജിദ്ദ ഭാരവാഹികളായ ഷഫീഖ് പട്ടാമ്പി സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jidha lit expo saudi malayalam news
    Latest News
    ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
    17/11/2025
    കുവൈത്തില്‍ അനധികൃത ക്ലിനിക്കില്‍ റെയ്ഡ്: നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റില്‍
    17/11/2025
    മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    17/11/2025
    ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    17/11/2025
    അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version