Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    • ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    • അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    • അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    • മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Oman

    ആഗോള പ്രതിഭകളെ ആകര്‍ഷിക്കാൻ ഒമാന്‍ സാംസ്‌കാരിക വിസ അനുവദിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/11/2025 Oman Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത് – വിദേശ പൗരന്മാര്‍ക്ക് കലാ, സാംസ്‌കാരിക മേഖലകളില്‍ ജോലി ചെയ്യാനും താല്‍ക്കാലികമായി താമസിക്കാനും വ്യക്തമായ നിയമപരമായ വഴികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഒമാന്‍ സാംസ്‌കാരിക വിസ പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമിക് വിദഗ്ധര്‍, സര്‍ഗാത്മക പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭരണപരമായ തടസ്സങ്ങള്‍ കുറക്കുക, പരിപാടികള്‍, ഗവേഷണ പദ്ധതികള്‍, എന്നിവയില്‍ സുഗമമായ സാന്നിധ്യം സാധ്യമാക്കുക എന്നിവയാണ് പുതിയ വിസ നയത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വൈജ്ഞാനിക സഹകരണത്തിനും സാംസ്‌കാരിക പങ്കാളിത്തത്തിനുമുള്ള കേന്ദ്രമായി സ്വയം സ്ഥാപിക്കാനുള്ള ഒമാന്റെ അഭിലാഷം മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നു.

    സംസ്‌കാര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശ പൗരന്മാര്‍ക്ക് ഇപ്പോള്‍ ഈ വിസ പ്രയോജനപ്പെടുത്താവുന്നതാണ്. സാംസ്‌കാരിക വിനിമയങ്ങള്‍, കലാപരമായ നിര്‍ദേശങ്ങള്‍, സംയുക്ത ഗവേഷണം, സാഹിത്യ സിമ്പോസിയങ്ങള്‍, ഉത്സവങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികളുടെ മാനേജ്‌മെന്റ്, പങ്കാളിത്തം എന്നിവക്കുള്ള പ്രവേശന, ഹ്രസ്വകാല താമസ സൗകര്യങ്ങള്‍ പെര്‍മിറ്റില്‍ ഉള്‍പ്പെടുന്നു. ഒന്ന്, അഞ്ച്, പത്ത് വര്‍ഷത്തെ കാലാവധിയോടെ വിസ ലഭ്യമാണ്. ഓരോന്നിനും 50 ഒമാനി റിയാലിന്റെ വാര്‍ഷിക ഫീസ് നല്‍കണം. കുടുംബ അനുഗമനത്തിനും വ്യവസ്ഥകള്‍ നിലവിലുണ്ട്. സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ പങ്കാളികളെയും ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളെയും ഉള്‍പ്പെടുത്താവുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വേഗത്തിലുള്ളതും നിയമാനുസൃതവുമായ ഉപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, വിസ ഇഷ്യൂ ചെയ്യുന്ന തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ആക്ടിവേറ്റ് ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസും ബന്ധപ്പെട്ട ഏജന്‍സികളും വ്യവസ്ഥ ചെയ്യുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നതോ പങ്കെടുക്കുന്നതോ ആയ വിദേശികളുടെ നിയമപരമായ സാന്നിധ്യം വ്യവസ്ഥാപിതമാക്കുക, ബന്ധപ്പെട്ട അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നിയമ, വ്യവസ്ഥകള്‍ അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ പദ്ധതിയുടെ കേന്ദ്രബിന്ദുവാണ്. വിദേശ പങ്കാളിത്തത്തിന് നിയമപരമായ ചട്ടക്കൂട് വാഗ്ദാനം ചെയ്യല്‍, അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റത്തെ പിന്തുണക്കല്‍, അന്താരാഷ്ട്ര പ്രതിഭകളെ കൂടുതല്‍ എളുപ്പത്തില്‍ ക്ഷണിക്കാനും ആതിഥേയത്വം നല്‍കാനും ഒമാനി സ്ഥാപനങ്ങളെ അനുവദിക്കല്‍, ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്ന തുറന്ന വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഒമാന്റെ സാംസ്‌കാരിക തന്ത്രം 2040 നെ പിന്തുണക്കല്‍ എന്നിവ അടക്കം സാംസ്‌കാരിക വിസക്ക് അടിവരയിടുന്ന നിരവധി ലക്ഷ്യങ്ങള്‍ പൊതുരേഖകള്‍ വ്യക്തമാക്കുന്നു.

    പുതിയ സംവിധാനം സാംസ്‌കാരിക ടൂറിസത്തെ ഉത്തേജിപ്പിക്കുകയും ദേശീയ സമ്പദ്വ്യവസ്ഥക്ക് മൂല്യം കൂട്ടുകയും അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബൗദ്ധിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാനി കലാ-സാംസ്‌കാരിക പരിപാടികളില്‍ വിദേശ പങ്കാളിത്തം സുഗമമാക്കുന്നതിലൂടെ അന്താരാഷ്ട്ര ഇടപെടലിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ കൂടുതല്‍ പങ്കാളിത്തം വളര്‍ത്താനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Oman Oman Cultural Visa
    Latest News
    ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    31/03/2026
    ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    31/03/2026
    അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    31/03/2026
    അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    31/03/2026
    മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version