ബഗ്ദാദ് – ഇറാഖിലെ കര്‍ബല ഗവര്‍ണറേറ്റില്‍ ബാഗ്ദാദിനു സമീപം നിര്‍മാണത്തിലുള്ള അല്‍അതീശി പാലം തകര്‍ന്ന് മൂന്നു പേര്‍ മരണപ്പെട്ടു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏതാനും പേരെ ചെറിയ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കര്‍ബല പ്രവിശ്യാ കൗണ്‍സില്‍ ഡെപ്യൂട്ടി മേധാവി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group