Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 5
    Breaking:
    • കെസിഎൽ; രണ്ടാം തവണയും കലാശ പോരാട്ടത്തിന് കൊല്ലം
    • ആസ്‌പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ
    • ഹൃദയാഘാതം; മലപ്പുറം വളാഞ്ചേരി സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു
    • ബഹുരാഷ്ട്ര ഓണാഘോഷം നടത്തി 18 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ
    • പൂക്കളമൊരുക്കിയും മധുരം നൽകിയും ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓണാഘോഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസ യുദ്ധം വംശഹത്യയെന്ന് യൂറോപ്യൻ കമ്മീഷൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/09/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Theresa Ribera
    തെരേസ റിബേര
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരീസ് – ഗാസയിലെ ഇസ്രായിലിന്റെ സൈനിക നടപടികൾ വംശഹത്യയാണെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബേര പറഞ്ഞു. ഇസ്രായിലിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ യൂറോപ്യൻ കമ്മീഷൻ ഉദ്യോഗസ്ഥയാണ് തെരേസ റിബേര. യു.എൻ രക്ഷാ സമിതിയിലെ 14 അംഗങ്ങൾ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടിട്ട് പോലും, ഒരേ സ്വരത്തിൽ പ്രവർത്തിക്കാനും സംസാരിക്കാനുമുള്ള യൂറോപ്പിന്റെ പരാജയമാണ് ഗാസയിലെ വംശഹത്യ വെളിപ്പെടുത്തുന്നതെന്ന് പാരീസിലെ സയൻസസ് പോ സർവകലാശാലയിൽ നടന്ന അധ്യയന വർഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തെരേസ റിബേര പറഞ്ഞു.

    ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന ആരോപണം ഇസ്രായിൽ നിരവധി തവണ തള്ളിക്കളഞ്ഞിട്ടുണ്ട്. തെരേസ റിബേരയുടെ ആരോപണത്തോട് യൂറോപ്യൻ യൂണിയനിലെ ഇസ്രായിൽ നയതന്ത്ര മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ന് ശേഷം കമ്മീഷനിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ അംഗമാണ് തെരേസ റിബേര. ഗാസയിലെ കുടിയിറക്കവും കൊലപാതകവും വംശഹത്യക്ക് സമാനമാണെന്ന് കഴിഞ്ഞ മാസം തെരേസ റിബേര പറഞ്ഞിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയിൽ ഇസ്രായിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി യൂറോപ്യൻ കമ്മീഷൻ ആരോപിക്കുന്നു. പക്ഷേ വംശഹത്യ ആരോപിക്കുന്നതിൽ നിന്ന് കമ്മീഷൻ വിട്ടുനിൽക്കുന്നു. ഇസ്രായിൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നടപടിയെ അപലപിച്ചു. ഇസ്രായിൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് സ്ഥിരീകരിക്കുന്ന, വംശഹത്യക്കുള്ള നിയമപരമായ മാനദണ്ഡങ്ങൾ പൂർണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് വിദഗ്ദരുടെയും ഗവേഷകരുടെയും ലോകത്തിലെ ഏറ്റവും വലിയ അക്കാദമിക് അസോസിയേഷൻ പ്രമേയം പുറപ്പെടുവിച്ചതായി അസോസിയേഷൻ പ്രസിഡന്റ് കഴിഞ്ഞ തിങ്കളാഴ്ച അറിയിച്ചു. ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയെ അപമാനകരം എന്ന് വിശേഷിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    European Commission Gaza Genocide isreal Theresa Ribera
    Latest News
    കെസിഎൽ; രണ്ടാം തവണയും കലാശ പോരാട്ടത്തിന് കൊല്ലം
    05/09/2025
    ആസ്‌പെറ്ററും ഇറാഖ് ഫുട്ബോൾ അസോസിയേഷനും കൈകോർക്കുന്നു; ഇറാഖ് ടീമിന് ഇനി ലോകോത്തര മെഡിക്കൽ പിന്തുണ
    05/09/2025
    ഹൃദയാഘാതം; മലപ്പുറം വളാഞ്ചേരി സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു
    05/09/2025
    ബഹുരാഷ്ട്ര ഓണാഘോഷം നടത്തി 18 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ
    05/09/2025
    പൂക്കളമൊരുക്കിയും മധുരം നൽകിയും ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓണാഘോഷം
    05/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.