Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    • ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    • മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    • അക്ഷര വെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോ
    • ബിഹാർ തെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ ‘SIR’, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ദി ക്വിന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സുഡാനിൽ ഉരുൾപൊട്ടൽ: മണ്ണിനടിയിലമർന്ന് ഗ്രാമം, രക്ഷപ്പെട്ടത് ഒരാൾ മാത്രം

    ആയിരത്തിലേറെ ആളുകൾ മരണപ്പെട്ടു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/09/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Sudan Landslide
    മറ പർവത മേഖലയിൽ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഖാർത്തൂം– പടിഞ്ഞാറൻ സുഡാനിലെ മറ പർവത പ്രദേശത്ത് വൻ ഉരുൾപൊട്ടൽ. ഒരു ഗ്രാമം പൂർണമായും മണ്ണിനടിയിലായി. ആയിരത്തിലേറെ ആളുകൾ മരിച്ചതായും ഒരാൾ മാത്രം രക്ഷപ്പെട്ടു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് ഞായറാഴ്ചയാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്ന് അബ്ദുൽവാഹിദ് അൽനൂർ നയിക്കുന്ന ലിബറേഷൻ ആർമി മൂവ്മെന്റ് കൂട്ടിച്ചേർത്തു. ദാർഫുർ പ്രവിശ്യയിൽ മലയിടിച്ചിലുണ്ടായ പ്രദേശം നിയന്ത്രിക്കുന്ന സുഡാൻ ലിബറേഷൻ ആർമി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും ആഗോള സന്നദ്ധ സംഘടനകളോടും അഭ്യർഥിച്ചു.

    സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് നോർത്ത് ദാർഫുർ സംസ്ഥാനത്തു നിന്ന് പലായനം ചെയ്ത താമസക്കാർ മറ പർവത മേഖലയിൽ അഭയം തേടുകയായിരുന്നു. രണ്ടു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം ജനസംഖ്യയുടെ പകുതിയിലധികം പേരെയും പട്ടിണിയിലാക്കിയിരുന്നു. ഇവിടെയാണ് ഇപ്പോൾ ഉരുൾപ്പൊട്ടലുമുണ്ടായിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2023 ഏപ്രിൽ പകുതി മുതൽ, സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധത്തിൽ സുഡാൻ തകർന്നിരിക്കുകയാണ്. രാജ്യത്തെ ഇപ്പോൾ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഐക്യരാഷ്ട്രസഭ ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയായി ഇതിനെ കണക്കാക്കുന്നു. ഉരുൾപൊട്ടലിൽ അടിയന്തരമായി പ്രതികരിക്കാൻ സുഡാൻ പ്രധാനമന്ത്രി കാമിൽ ഇദ്രീസും സന്നദ്ധ സംഘടനകളോട് ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ സ്ഥിതി സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വലിയ തോതിലുള്ള മാനുഷിക ഇടപെടൽ ആവശ്യമാണെന്നും ഇദ്രീസ് പറഞ്ഞു.

    അഞ്ച് സംസ്ഥാനങ്ങൾ അടങ്ങിയ പ്രവിശ്യയിലെ പല പ്രദേശങ്ങളും പട്ടിണിയാണ്. ഇവയിൽ ഭൂരിഭാഗവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്. അബ്ദുൽഫത്താഹ് അൽബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും അദ്ദേഹത്തിന്റെ മുൻ സഖ്യകക്ഷിയായ മുഹമ്മദ് ഹംദാൻ ദഗലോയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള രൂക്ഷമായ യുദ്ധം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും 1.4 കോടിയിലേറെ ആളുകളെ നാടുകടത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയാണ് സുഡാൻ അഭിമുഖീകരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു.

    ആഭ്യന്തരയുദ്ധം സുഡാനെ പരസ്പരം പോരടിക്കുന്ന രണ്ടു ചേരികളായി വിഭജിച്ചു. വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളുടെ ഭൂരിഭാഗവും സൈന്യം നിയന്ത്രിക്കുകയും ഈ വർഷം ഖാർത്തൂമിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തു. ദാർഫുറിന്റെയും തെക്കൻ സുഡാന്റെ ചില ഭാഗങ്ങളുടെയും നിയന്ത്രണം റാപ്പിഡ് സപ്പോർട്ട് ഫോഴ്സിനാണ്. 2024 മെയ് മുതൽ, റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നോർത്ത് ദാർഫുർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽഫാഷർ ഉപരോധിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Conflict Death landslide Sudan
    Latest News
    ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    17/11/2025
    ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    17/11/2025
    മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    17/11/2025
    അക്ഷര വെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോ
    17/11/2025
    ബിഹാർ തെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ കുതിച്ചുചാട്ടത്തിന് പിന്നിൽ ‘SIR’, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ദി ക്വിന്റ്
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version