Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 30
    Breaking:
    • ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി മോദി; യുവാക്കൾക്ക് ജാപ്പനീസ് പഠനത്തിന് കൂടുതൽ അവസരം വേണം
    • എഎഫ്സി അണ്ടർ-23 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ദോഹയിൽ
    • കാഫാ നേഷൻസ് കപ്പ്; ഗുർപ്രീത് സിംങ് രക്ഷകനായി, ഇന്ത്യക്ക് താജിക്കിസ്ഥാനെതിരെ വിജയ തുടക്കം
    • കാഫാ നേഷൻസ് കപ്പിൽ ഇറാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു
    • ഏഷ്യ കപ്പ് ക്രിക്കറ്റ് 2025: ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയില്‍ നിന്ന് ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/08/2025 World Gaza Israel Latest Palestine War 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇലന്‍ വെയ്സ്, ഗാസ നഗരം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ബന്ദിയായ ഇലന്‍ വെയ്സിന്റെ മൃതദേഹം ഗാസ മുനമ്പില്‍ നിന്ന് കണ്ടെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് അറിയിച്ചു. പേരുവെളിപ്പെടുത്താന്‍ അനുമതിയില്ലാത്ത മറ്റൊരു ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

    2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനിടെ തെക്കന്‍ ഇസ്രായിലിലെ കിബ്ബറ്റ്‌സ് ബീരിയില്‍ നിന്നുള്ള 55 കാരനായ വെയ്സിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇലന്‍ വെയ്സിനൊപ്പം തട്ടിക്കൊണ്ടുപോയ ഭാര്യ ഷെറിയെയും മകള്‍ നോഗയെയും 2023 നവംബറില്‍ ഫലസ്തീന്‍ തടവുകാരുടെയും ഇസ്രായിലി ബന്ദികളുടെയയും പരസ്പര കൈമാറ്റത്തിന്റെ ഭാഗമായി വിട്ടയച്ചിരുന്നു. വെയ്സിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം 49 ബന്ദികള്‍ ഗാസയില്‍ അവശേഷിക്കുന്നുണ്ടെന്നും അവരില്‍ 20 പേര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂവെന്നും ഇസ്രായില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബന്ദികളെ തിരികെ എത്തിക്കാനുള്ള സൈനിക നടപടികള്‍ തുടരുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഞങ്ങളുടെ എല്ലാ ബന്ദികളെയും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും, വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല, നിശബ്ദരായിരിക്കുകയുമില്ല – പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

    ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ബന്ദികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രായില്‍ പ്രസിഡന്റ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ബന്ദിയായ ഇലന്‍ വെയ്സിന്റെ മൃതദേഹം കണ്ടെത്തിയതില്‍ വെയ്സ് കുടുംബത്തെയും കിബ്ബറ്റ്‌സ് ബീരി നിവാസികളെയും എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ഭാര്യ ഷിരിയെയും മകള്‍ നോഗയെയും ക്രൂരമായി തട്ടിക്കൊണ്ടുപോയി 692 ദിവസങ്ങള്‍ക്ക് ശേഷം, ഇസ്രായില്‍ പ്രതിരോധ സേനയും ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഇലന്റെ മൃതദേഹം കണ്ടെത്തി. അഗാധമായ ദുഃഖത്തിന്റെ ഒരു നിമിഷം, എന്നാല്‍ ഇലന്റെ തിരോധാനത്തിന് അന്ത്യമായ ഒരു നിമിഷം – പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

    അതിനിടെ, ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം സ്ട്രിപ്പിലെ ഏറ്റവും വലിയ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തയാറെടുക്കുന്നതിനിടെ, ഗാസ നഗരത്തെ അപകടകരമായ പോരാട്ട മേഖലയായി ഇസ്രായില്‍ സൈന്യം ഇന്ന് പ്രഖ്യാപിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.00 മണി മുതല്‍, സൈനിക പ്രവര്‍ത്തനങ്ങളിലെ പ്രാദേശിക, താല്‍ക്കാലിക, തന്ത്രപരമായ വെടിനിര്‍ത്തലില്‍ ഗാസ നഗര പ്രദേശം ഉള്‍പ്പെടുന്നില്ല. അത് അപകടകരമായ ഒരു പോരാട്ട മേഖലയായി കണക്കാക്കപ്പെടും – സഹായ വിതരണം സുഗമമാക്കാനായി നിര്‍ദിഷ്ട പ്രദേശങ്ങളില്‍ നടപ്പാക്കുന്ന ദൈനംദിന വെടിനിര്‍ത്തലുകളെ പരാമര്‍ശിച്ച് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

    യു.എന്‍ വാഹനവ്യൂഹങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും സുരക്ഷിതമായി കടന്നുപോകാന്‍ ജൂലൈ അവസാനം ഇസ്രായില്‍ സൈന്യം ഗാസ നഗരത്തിലും ഗാസയിലെ മറ്റ് പ്രദേശങ്ങളിലും ദിവസേന അല്‍പ സമയം തന്ത്രപരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ മാനുഷിക ശ്രമങ്ങളെ പിന്തുണക്കുന്നതിനൊപ്പം, ഭീകര സംഘടനകള്‍ക്കെതിരായ കരസേനാ നീക്കങ്ങളും ആക്രമണ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് ഇസ്രായേല്‍ സൈന്യം ഇന്ന് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായിലിനുമേല്‍ അന്താരാഷ്ട്ര, പ്രാദേശിക സമ്മര്‍ദം വര്‍ധിച്ചുവരികയാണെങ്കിലും ഗാസ മുനമ്പിലുടനീളം തങ്ങളുടെ സേന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് സൈന്യം വ്യാഴാഴ്ച പ്രഖ്യാപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DEAD BODY FOUND Gaza GazaConflict hostage killed Israel Israel Hostages War
    Latest News
    ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി മോദി; യുവാക്കൾക്ക് ജാപ്പനീസ് പഠനത്തിന് കൂടുതൽ അവസരം വേണം
    30/08/2025
    എഎഫ്സി അണ്ടർ-23 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ദോഹയിൽ
    30/08/2025
    കാഫാ നേഷൻസ് കപ്പ്; ഗുർപ്രീത് സിംങ് രക്ഷകനായി, ഇന്ത്യക്ക് താജിക്കിസ്ഥാനെതിരെ വിജയ തുടക്കം
    29/08/2025
    കാഫാ നേഷൻസ് കപ്പിൽ ഇറാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു
    29/08/2025
    ഏഷ്യ കപ്പ് ക്രിക്കറ്റ് 2025: ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version