കണ്ണൂർ – പാനൂർ ബോംബ് സ്ഫോടന കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ നേതാവ് കുന്നോത്ത്പറമ്പ് സ്വദേശി ഷിജാൽ, അക്ഷയ് എന്നിവരാണ് പിടിയിലായത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ.
സ്ഫോടനത്തിന് ശേഷം രക്ഷപ്പെട്ട ഷിജിലും അക്ഷയും ഉദുമൽ പേട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് മാറുന്നതിനിടെയാണ് പാലക്കാട് ബോർഡറിൽ വെച്ച് പിടികൂടിയതെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.ബോംബ് നിർമ്മാണ സംഘത്തിൽ ഉണ്ടായിരുന്നത് മരിച്ച ഷെറിൻ ഉൾപ്പെടെ 12 പേരാണ്. കൂത്തുപറമ്പ് എ സി പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group