Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാർ; രാഹുലിന്റെയും പ്രിയങ്കയുടെയും വിജയത്തിൽ ആരോപണവുമായി ബിജെപി
    • യു.എൻ മനുഷ്യവികസന സൂചികയിൽ ബഹ്‌റൈൻ്റെ കുതിപ്പ്: അറബ് മേഖലയിൽ മൂന്നാം സ്ഥാനം
    • കെഎംസിസി ജിസാൻ ബെയിഷിൽ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
    • ഒമാൻ മൺസൂൺ ആസ്വദിക്കാൻ ജനപ്രവാഹം; ഖരീഫ് ദോഫർ സന്ദർശകർ 4 ലക്ഷം കവിഞ്ഞു
    • ഖത്തറിൽ ടൂറിസം മേഖലയിൽ വൻ കുതിപ്പ്; 2025 ൽ സന്ദർശിച്ചത് 2.6 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ‌‍ഖത്തറിൽ വിശാലമായ അൽ-വലീദ പള്ളി തുറന്നു; ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിങ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2025 Gulf Community Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തറിലെ വാദി അൽ സൈലിൽ 765 വിശ്യാസികൾക്ക് ഒരേ സമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന വലിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം (Awqaf). 3,075 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്ത് 765 പുരുഷ-വനിതാ ആരാധകർക്ക് പ്രാർത്ഥനാ സൗകര്യമുള്ള അൽ-വലീദ സരിയ ഷെയ്ഖ് അഹ്മദ് അൽ കുവാരി പള്ളിയാണ് നാടിന് സമർപ്പിച്ചത്.

    നാസർ ബിൻ ജബർ ബിൻ സുൽത്താൻ ബിൻ തവാർ അൽ കുവാരിയുടെ ദാനത്തിലൂടെയാണ് ഈ പള്ളി സ്ഥാപിതമായത്. ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി, നഗര-ജനസംഖ്യാ വളർച്ചയ്ക്ക് അനുയോജ്യമായി രാജ്യത്തുടനീളം പള്ളികളെ വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പള്ളിയിൽ 620 ആരാധകർക്ക് പ്രാർത്ഥന നടത്താൻ കഴിയുന്ന പ്രധാന ഹാൾ, 145 വനിതകൾക്കുള്ള പ്രത്യേക ഹാൾ, വിശാലമായ വുദു (ശുദ്ധീകരണ) മുറി, ധാരാളം പൊതു പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിങ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന-നിർഗമന മാർഗങ്ങൾ ശ്രദ്ധാപൂർവം ക്രമീകരിച്ചിട്ടുണ്ട്. പള്ളിക്ക് മുകളിൽ ഉയരമുള്ള ഒരു മിനാരവും സ്ഥാപിച്ചിട്ടുണ്ട്.

    അവ്ഖാഫിന്റെ (Awqaf) എഞ്ചിനീയറിങ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്, രാജ്യവ്യാപകമായി പള്ളികളുടെയും പ്രാർത്ഥനാ മുറികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും, താൽക്കാലിക പള്ളികൾ സജ്ജീകരിക്കുന്നതിനും അവയുടെ പരിപാലനം ഉറപ്പാക്കുന്നതിനും ചുമതലപ്പെട്ടിരിക്കുന്നു.

    പള്ളികളുടെയും ഇമാമിന്റെ വസതികളുടെയും അറ്റകുറ്റപ്പണികൾക്കായി വാർഷിക പദ്ധതികൾ തയാറാക്കുക, നിർമാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, നിർമാണത്തിലിരിക്കുന്ന പദ്ധതികൾ മേൽനോട്ടം വഹിക്കുക, വഖ്ഫിന്റെ ഉടമസ്ഥതയിലുള്ള ഇമാമിന്റെ വസതികളുടെ രൂപകല്പന, സാങ്കേതിക-എഞ്ചിനീയറിങ് സവിശേഷതകൾ നടപ്പാക്കൽ എന്നിവ കൈകാര്യം ചെയ്യുക, പള്ളികളെക്കുറിച്ചും പ്രാർത്ഥനാ മുറികളെക്കുറിച്ചും അവയുടെ ഓപ്പറേറ്റർമാരെക്കുറിച്ചും ഒരു ഡാറ്റാബേസ് തയാറാക്കുക എന്നിവയും ഈ വകുപ്പിന്റെ ചുമതലകളിൽ ഉൾപ്പെടുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Doha Gulf news inagruation Mosque qatar wadi al sail
    Latest News
    വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാർ; രാഹുലിന്റെയും പ്രിയങ്കയുടെയും വിജയത്തിൽ ആരോപണവുമായി ബിജെപി
    13/08/2025
    യു.എൻ മനുഷ്യവികസന സൂചികയിൽ ബഹ്‌റൈൻ്റെ കുതിപ്പ്: അറബ് മേഖലയിൽ മൂന്നാം സ്ഥാനം
    13/08/2025
    കെഎംസിസി ജിസാൻ ബെയിഷിൽ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
    13/08/2025
    ഒമാൻ മൺസൂൺ ആസ്വദിക്കാൻ ജനപ്രവാഹം; ഖരീഫ് ദോഫർ സന്ദർശകർ 4 ലക്ഷം കവിഞ്ഞു
    13/08/2025
    ഖത്തറിൽ ടൂറിസം മേഖലയിൽ വൻ കുതിപ്പ്; 2025 ൽ സന്ദർശിച്ചത് 2.6 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version