Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 13
    Breaking:
    • വേദന സംഹാരി നൽകി കളിപ്പിച്ചു, യമാലിന് പരിക്ക്; സ്പെയിനിനെതിരെ രൂക്ഷ വിമർശനവുമായി ഫ്ലിക്ക്
    • മികച്ച സേവനത്തിന് അംഗീകാരം; കുവൈത്ത് എയർവേയ്‌സിന് 2026 അപെക്‌സ് ഫൈവ്-സ്റ്റാർ റേറ്റിംഗ്
    • ഇന്ത്യ-പാക് മത്സരം;പണം വാരാനൊരുങ്ങി പരസ്യ കമ്പനികൾ, 10 സെക്കൻഡ് പരസ്യത്തിന് 12 ലക്ഷം വരെ
    • ദോഹ ആക്രമണം: ഇസ്രായിലുമായുള്ള ഏകോപനം കുറക്കാന്‍ ഈജിപ്ത്
    • ഫോബ്‌സ് കോടീശ്വര പട്ടികയില്‍ മലയാളി സമ്പന്നരിൽ ഒന്നാമനായി ജോയ് ആലൂക്കാസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്: നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/07/2025 Gulf Latest Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റനിരക്കുകളും ഉയർന്ന സുരക്ഷാ നിലവാരവുമുള്ള രാജ്യങ്ങളിൽ ഖത്തർ മൂന്നാമത് ഇടം നേടി. 2025-ലെ നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട് മി‍ഡ് ഇയർ സർവേപ്രകാരം, 148 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഖത്തറിന് 84.6 എന്ന സ്‌കോറോടെ മൂന്നാമത്തെ സ്ഥാനം ലഭിച്ചതെന്ന് ദി പെനിൻസുല റിപ്പോർട്ട് ചെയ്തു.

    നംബിയോയുടെ ക്രൈം ഇൻഡക്സ് ഓരോ നഗരത്തിലും രാജ്യത്തുമുള്ള മൊത്തം കുറ്റനിരക്ക് കണക്കു കൂട്ടി തിട്ടപ്പെടുത്തിയെടുക്കുന്നതാണ്. അതേസമയം, സെഫ്റ്റി ഇൻഡക്സ് പൊതുവായ സുരക്ഷാ നിലകൾ നിർണയിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇപ്പോഴത്തെ സർവേ പ്രകാരം ഗൾഫ് മേഖലയിൽ നിന്ന് മറ്റ് നാല് രാജ്യങ്ങളും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു: യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവയാണ് അതിൽ ഉൾപ്പെട്ടത്.

    2024-ൽ ഖത്തർ ലോകത്തിലെ രണ്ടാമത്തെ സുരക്ഷിത രാജ്യമായി റാങ്ക് ചെയ്യപ്പെട്ടിരുന്നു. ആദ്യ സ്ഥാനത്ത് യു.എ.ഇ ആയിരുന്നു.

    റിപ്പോർട്ട് അനുസരിച്ച് സുരക്ഷാ സൂചിക ക്രൈം നില, ഒറ്റയ്ക്ക് നടക്കുമ്പോൾ ഉള്ള സുരക്ഷിതത്വം, വാഹനവും സ്വത്തുക്കളും മോഷ്ടിക്കപ്പെടാനുള്ള സാധ്യത എന്നിവ ഉൾപ്പെടെയുള്ള പല ഘടകങ്ങളും പരിഗണിച്ചാണ് തയ്യാറാക്കുന്നത്.

    മുൻവർഷത്തെപോലെ തന്നെ ഖത്തർ ക്രൈം നിരക്കിലും തുടർന്ന്, വീട് അതിക്രമിച്ച് കടക്കൽ, കാർ മോഷണം, ശാരീരിക ആക്രമണം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവയിലും വളരെ താഴ്ന്ന നിലയിലാണ്.

    പകൽ സമയങ്ങളിലും രാത്രിയിലും ഉള്ള സുരക്ഷയ്‌ക്ക് ഖത്തർ ഉയർന്ന സ്‌കോർ നേടിയിട്ടുണ്ട്. ഇതിലൂടെ ലിംഗഭേദമില്ലാതെ എല്ലായിടത്തും സ്വതന്ത്രമായി നടക്കാനും കുട്ടികൾക്ക് പാർക്കിലും കളിസ്ഥലങ്ങളിലും സുരക്ഷിതമായി കളിക്കാനും കഴിയുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുണ്ട്.

    ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ കൂടി ഖത്തർ മികച്ച നില നേടിയിട്ടുണ്ട്. നൂമ്പ്യോ 2025 മിഡ് ഇയർ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ 89 രാജ്യങ്ങളിൽ ഖത്തറിന് 16-ാം സ്ഥാനമാണ്. ഖത്തറിന്റെ സ്‌കോർ 189.4 ആണ് , ഇത് ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളേക്കാൾ ഉയര്‍ന്നതാണ്.

    ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിലുളള ഘടകങ്ങളിൽ വാങ്ങൽശേഷി, മലിനീകരണനിരക്ക്, വാടകയുടെ എളുപ്പം, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യപരിചരണത്തിന്റെ നിലവാരം, യാത്രാസംവിധാനം, കാലാവസ്ഥാ സാഹചര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

    ഈ ഇൻഡക്സ് ഒരു സംയുക്ത അളവാണ്. കൂടിയ ഇൻഡക്സ് മൂല്യങ്ങൾ മെച്ചപ്പെട്ട ജീവിത നിലവാരം സൂചിപ്പിക്കുന്നു. നൂമ്പ്യോയുടെ വെബ്സൈറ്റിന്റെ ഉപയോക്താക്കളിൽ നിന്നുള്ള സർവേകളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് ഇൻഡക്സ് നിർണയിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Numbeo Safety Index qatar ranked top safest country
    Latest News
    വേദന സംഹാരി നൽകി കളിപ്പിച്ചു, യമാലിന് പരിക്ക്; സ്പെയിനിനെതിരെ രൂക്ഷ വിമർശനവുമായി ഫ്ലിക്ക്
    13/09/2025
    മികച്ച സേവനത്തിന് അംഗീകാരം; കുവൈത്ത് എയർവേയ്‌സിന് 2026 അപെക്‌സ് ഫൈവ്-സ്റ്റാർ റേറ്റിംഗ്
    13/09/2025
    ഇന്ത്യ-പാക് മത്സരം;പണം വാരാനൊരുങ്ങി പരസ്യ കമ്പനികൾ, 10 സെക്കൻഡ് പരസ്യത്തിന് 12 ലക്ഷം വരെ
    13/09/2025
    ദോഹ ആക്രമണം: ഇസ്രായിലുമായുള്ള ഏകോപനം കുറക്കാന്‍ ഈജിപ്ത്
    13/09/2025
    ഫോബ്‌സ് കോടീശ്വര പട്ടികയില്‍ മലയാളി സമ്പന്നരിൽ ഒന്നാമനായി ജോയ് ആലൂക്കാസ്
    13/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version