Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • തണുപ്പ് അകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടുന്നുറങ്ങി; മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു
    • ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതി; റിയാദ് കെഎംസിസി നാല് കുടുംബങ്ങള്‍ക്ക് 40 ലക്ഷം വിതരണം ചെയ്തു
    • ഓണ്‍ലൈന്‍ ചൂതാട്ടം; കുവൈത്തില്‍ ഒമ്പതു പേര്‍ക്ക് ഏഴു വര്‍ഷം തടവ്
    • ശസ്ത്രക്രിയക്കായി ടാന്‍സാനിയയില്‍ നിന്ന് രണ്ടു സയാമിസ് ഇരട്ടകള്‍ കൂടി സൗദിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ‘റഹീമിന്റെ ജീവൻ നമ്മുടെ കൈകളിലാണ്’, മോചന ഫണ്ട് സമാഹരണത്തിന് ദശദിന ക്യാമ്പയിനുമായി റിയാദ് കെ.എം.സി.സി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം05/04/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബ്ദുൽ റഹീം
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – പതിനെട്ടു വര്‍ഷമായി റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി റഹീമിന്റെ മോചനത്തിനായി ഫണ്ട് സമാഹരിക്കാൻ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ദശദിന ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ബത്ഹ കെ.എം.സി.സി ഓഫീസില്‍ നടന്ന യോഗത്തില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.


    ഏപ്രില്‍ ഒന്നുമുതല്‍ പത്ത് വരെയാണ് ക്യാമ്പയിന്‍. പത്ത് ദിവസത്തിനുള്ളില്‍ പരമാവധി പണം സ്വരൂപിക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങും. കെ.എം.സി.സിയുടെ ജില്ല, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വിപുലമായ ഫണ്ട് സമാഹരണം നടക്കുക. ഓരോ ആളുകളെയും സമീപിക്കുന്ന രീതിയിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. റഹീമിന്റെ ജീവന്‍ നമ്മുടെ കൈകളിലാണ്. റിയാദിലുള്ള പ്രവാസി എന്ന നിലയില്‍ റഹീമിന്റെ മോചനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം. പ്രവാസി സമൂഹം കൈകോര്‍ത്ത് നിന്നാല്‍ അതിവേഗം ലക്ഷ്യം കാണാന്‍ സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യവസായ വാണിജ്യ രംഗത്തുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും സഹായം ഉറപ്പ് വരുത്താന്‍ കഴിയണം. റിയാദില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സന്നദ്ധ സംഘടനകളും ഈ ദൗത്യത്തില്‍ പങ്കാളികളാവാണെന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
    ഫിത്വര്‍ സക്കാത്ത് സംഭരണവും വിതരണവും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.

    സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, സത്താര്‍ താമരത്ത്, മജീദ് പയ്യന്നൂര്‍, നാസര്‍ മാങ്കാവ്, ജലീല്‍ തിരൂര്‍, റഫീഖ് മഞ്ചേരി, പി സി അലി, നജീബ് നല്ലാങ്കണ്ടി, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് മേടപ്പില്‍, പി സി മജീദ്, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ തിരൂര്‍, ഷാഫി സഞ്ചുറി, അഷ്‌റഫ് മീപ്പീരി, റാഫി പയ്യാനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അബ്ദുറഹ്മാന്‍ ഫറൂഖ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Raheem
    Latest News
    തണുപ്പ് അകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടുന്നുറങ്ങി; മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു
    28/01/2026
    ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    27/01/2026
    കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതി; റിയാദ് കെഎംസിസി നാല് കുടുംബങ്ങള്‍ക്ക് 40 ലക്ഷം വിതരണം ചെയ്തു
    27/01/2026
    ഓണ്‍ലൈന്‍ ചൂതാട്ടം; കുവൈത്തില്‍ ഒമ്പതു പേര്‍ക്ക് ഏഴു വര്‍ഷം തടവ്
    27/01/2026
    ശസ്ത്രക്രിയക്കായി ടാന്‍സാനിയയില്‍ നിന്ന് രണ്ടു സയാമിസ് ഇരട്ടകള്‍ കൂടി സൗദിയില്‍
    27/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version