Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 5
    Breaking:
    • പ്രവാസികൾക്ക് സാമ്പത്തിക അവബോധം നൽകി ‘ലിസൺ ടു എക്സ്പേർട്ട്’ വെബിനാർ
    • ഏഷ്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ
    • റോബോട്ടിക് ഫാക്ടറികൾ ആരംഭിക്കാൻ സൗദി; അന്താരാഷ്ട്ര നിക്ഷേപകരുമായി സഹകരിക്കും
    • ദോഹയിൽ നിന്ന് സൗദി റെഡ് സീ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസുകൾ
    • റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബഹ്റൈൻ സമ്മർടോയ് ഫെസ്റ്റിവൽ; അവേശം ഇരട്ടിയാക്കാൻ റാഷ റിസ്കും ബ്ലിപ്പിയും എത്തുന്നു

    സ്‌പേസ്‌ടൂണിന്റെ സംഗീത പാരമ്പര്യത്തിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട റാഷ റിസ്‌ക് ജൂലൈ 21, 22 തീയതികളിൽ തത്സമയം പരിപാടി അവതരിപ്പിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 Gulf Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    rasha rizk and blippi
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– പ്രശസ്ത കലാകാരി റാഷ റിസ്‌കും കുട്ടികളുടെ ഐക്കൺ ആയ ബ്ലിപ്പിയും പങ്കെടുക്കുന്ന ആവേശകരമായ വിനോദ പരിപാടികളുമായി ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ രണ്ടാം സീസൺ ആരംഭിക്കുന്നു. ബിയോൺ അൽ ദന ആംഫി തിയേറ്റർ, എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ (EWB) എന്നിവയുമായി സഹകരിച്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ, രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് സംഗീതം, വിദ്യാഭ്യാസം, സംവേദനാത്മക അനുഭവങ്ങൾ എന്നിവയുടെ മികച്ച അനുഭവം ആയിരിക്കുമെന്ന് ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.

    സ്‌പേസ്‌ടൂണിന്റെ സംഗീത പാരമ്പര്യത്തിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട റാഷ റിസ്‌ക് ജൂലൈ 21, 22 തീയതികളിൽ തത്സമയം പരിപാടി അവതരിപ്പിക്കും. ഫെസ്റ്റിവൽ ഉദ്ഘാടന പരിപാടിയിലും റാഷ റിസ്ക് പങ്കെടുത്തിരുന്നു.അതേസമയം, ഊർജ്ജസ്വലവും വിദ്യാഭ്യാസപരവുമായ പ്രകടനങ്ങൾക്ക് പേരുകേട്ട ആഗോള കുട്ടികളുടെ പ്രിയങ്കരനായ ബ്ലിപ്പിയും ജൂലൈ 27, 28 തീയതികളിൽ പങ്കെടുക്കും. ബ്ലിപ്പിക്കൊപ്പം ഫോട്ടോ എടുക്കാനും സംവദിക്കാനും ഉള്ള അവസരം ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിലേക്കുള്ള പൊതു പ്രവേശനത്തിന്റെ ടിക്കറ്റ് എടുത്താൽ, റാഷ റിസ്‌കിന്റെ സംഗീത പരിപാടിയിലേക്കുള്ള പ്രവേശനവും ലഭിക്കുന്നതാണ്. പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പ്രീമിയം ടിക്കറ്റ് ഓപ്ഷനുകളും ലഭ്യമാണ്. https://bahrain-toy-festival.platinumlist.net എന്ന വെബ്‌സൈറ്റിൽ പ്ലാറ്റിനംലിസ്റ്റ് വഴി ടിക്കറ്റുകൾ വാങ്ങാം, ദ്വിഭാഷാ നാടക പ്രകടനങ്ങൾ, തത്സമയ കഥാപാത്ര സംഗമങ്ങൾ, വിനോദ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ആഗോള ബ്രാൻഡുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ വേറിട്ട അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് ബഹ്റൈൻ മന്ത്രാലയം അറിയിച്ചു.

    വേനൽ കാലത്ത് കുടുംബവുമായി യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായിരിക്കും ബഹ്റൈൻ.ഫെസ്റ്റിവലിനെയും ബഹ്‌റൈന്റെ ടൂറിസം കലണ്ടറിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.bahrain.com എന്ന വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ @calendar.bh വഴിയോ ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    blippi rasha rizk summer vacation summertoy festival
    Latest News
    പ്രവാസികൾക്ക് സാമ്പത്തിക അവബോധം നൽകി ‘ലിസൺ ടു എക്സ്പേർട്ട്’ വെബിനാർ
    05/09/2025
    ഏഷ്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ
    05/09/2025
    റോബോട്ടിക് ഫാക്ടറികൾ ആരംഭിക്കാൻ സൗദി; അന്താരാഷ്ട്ര നിക്ഷേപകരുമായി സഹകരിക്കും
    04/09/2025
    ദോഹയിൽ നിന്ന് സൗദി റെഡ് സീ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസുകൾ
    04/09/2025
    റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
    04/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version