കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏലിയാമ്മ ജോസഫ് ആണ് ഭാര്യ. മീരാ ജാസ്മിനെ കൂടാതെ നാലു മക്കളാണ് ജോസഫ് ഫിലിപ്പിനുള്ളത്.
ഏറ്റവും ഇളയമകളാണ് മീരാ ജാസ്മിന്. ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് മറ്റുമക്കൾ. ജെനി സാറ ജോസഫ് സ്കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന് ജോര്‍ജ് അസിസ്റ്റന്റ് കാമറാമാനാണ്.
ആറ് വര്ശങ്ങള്ക്ക് ശേഷമാണ് മീര മകള്‍ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. സിനിയുടെ പ്രമോഷന് പരിപാടികള്‍ക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നല്‍കിയിരുന്നില്ല. നിലവില്‍ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര.