കൊല്ലം – എസ് ഡി പി ഐയുടെ പിന്തുണ തള്ളാനുള്ള യു ഡി എഫ് തീരുമാനത്തോട് വിയോജിച്ച് കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്. താന്‍ തീരുമാനത്തോട് ഒപ്പം നില്ക്കുമോയെന്ന കാര്യം പിന്നീട് ആലോചിച്ച് പറയാമെന്ന് പ്രേമചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
എസ് ഡി പി ഐയുടെ പിന്തുണ സ്വീകരിക്കേണ്ടതില്ലെന്ന് യു ഡി എഫ് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം എം ഹസ്സനും പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യു ഡി എഫ് അങ്ങനെ തീരുമാനിച്ച കാര്യം തനിക്കറിയില്ലെന്നാണായിരുന്നു അതിന് തൊട്ടു പിന്നാലെ പ്രേമചന്ദ്രന്റെ പ്രതികരണം. മതേതര സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പല സംഘടനകളും പിന്തുണയ്ക്കും. അതില്‍ എന്താണ് പ്രശ്നമെന്നും എന്‍ കെ പ്രേമചന്ദ്രന് ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group