ബെംഗളൂരു– ലിവിങ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍. സൗത്ത് ബെംഗളൂരുവില്‍ വാടക വീട്ടില്‍ താമസിക്കുന്ന ആശ(40) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആശയുടെ ലിവിങ് പങ്കാളിയായ അസം സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ(33) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ഗാര്‍ബേജ് ട്രക്കില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്യേഷണം ആരംഭിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്യേഷണം വൈകാതെ പ്രതി മുഹമ്മദ് ഷംസുദ്ദീനില്‍ എത്തുകയായിരുന്നു. ആശയുമായി ഒന്നര വര്‍ഷത്തിലേറെയായി ലിവിങ് റിലേഷനിലായിരുന്നു ഇയാള്‍. സൗത്ത് ബെംഗളൂരിവിലെ വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. നേരത്തെ കഴിച്ച വിവാഹത്തില്‍ ആശയക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല. ഷംസുദ്ദീനും രണ്ട് മക്കളുണ്ട്. ഇയാളുടെ ഭാര്യയും കുട്ടികളും അസമിലാണ് ഉള്ളത്. അയല്‍ക്കാരോട് തങ്ങള്‍ ഭാര്യ ഭര്ത്താക്കന്മാരാണെന്നാണ് ആശയും ഷംസുദ്ദീനും പറഞ്ഞിരുന്നത്. ആശയുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്നും അത് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതാണെന്നും ബെംഗളൂരി സൗത്ത് പോലീസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ വ്യക്തമാക്കി. മൃതദേഹം ചാക്കില്‍ കെട്ടി ബൈക്കിലാണ് ഗാര്‍ബേജ് ട്രക്കിനടുത്ത് വരെ എത്തിച്ചത്. ശേഷം പ്രതി ഒളിവില്‍ പോവുകയും ചെയ്തിരുന്നു.