വടകര- വടകര ലഹരിക്കടത്ത് കേസിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപിക വി.പി. നീഷ്മ (30)യാണ് പൊലീസ് പിടിയിലായത്. ഇതോടെ ഇതേ സ്ഥാപനവുമായി ബന്ധപ്പെട്ട മൂന്ന് അധ്യാപികമാർ കേസിൽ പ്രതികളായി. കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ.സി. കീർത്തന, കാവ്യ എന്നിവർ അറസ്റ്റിലായിരുന്നു.
പ്രതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ലഹരി ശൃംഖലയുമായി ബന്ധം പുലർത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആവശ്യക്കാരെ നേരിൽ കാണാതെ സാമ്പത്തിക ഇടപാടുകൾ നടത്തി എംഡിഎംഎ വിതരണം നടത്തിയിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. കേസിൽ ഇനിയും കൂടുതൽ അറസ്റ്റുണ്ടാകാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group





