ജിദ്ദ – സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവിയും ഫോണില്‍ ബന്ധപ്പെട്ട് പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ചും പശ്ചമേഷ്യന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
ഇറാന് സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവിയില് നിന്ന് എനിക്ക് ഫോണ്‍ കോള്‍ ലഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങള്‍ ഞങ്ങള്‍ അവലോകനം ചെയ്തു. മേഖലയിലെ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു – സൗദി പ്രതിരോധ മന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group