Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പെട്രോൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് സൗദിക്ക് സ്ഥാനം. എന്നാൽ ഇനി മുതൽ പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ രീതിയിൽ കയറ്റുമതി ചെയ്യാനുള്ള പുതിയ നീക്കമാണ് സൗദി അറേബ്യ ആവിഷ്കരിക്കുന്നത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് പദ്ധതിക്ക് പിന്നിൽ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലേക്ക് സൗദി പാലുല്‍പ്പന്നങ്ങളും ഉപോല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ ചൈനയുമായി മന്ത്രാലയം അടുത്തിടെ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളില്‍ ഒന്നായ ചൈനയിലേക്ക് സൗദി പാലുല്‍പന്നങ്ങള്‍ക്കുള്ള തന്ത്രപരമായ പ്രവേശന കവാടമാണ് ഈ കരാര്‍.

    നിലവിലെ കയറ്റുമതി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗള്‍ഫ് രാജ്യങ്ങള്‍, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങി നിരവധി വിപണികളിലേക്ക് സൗദി അറേബ്യ നിലവില്‍ പാലുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പതിമൂന്നു തരം പാലുല്‍പ്പന്നങ്ങളും ബേബി ഫോര്‍മുലയും കയറ്റുമതിക്ക് അംഗീകാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചൈനയുമായുള്ള കരാര്‍ ഏഷ്യന്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് സൗദി കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    കര്‍ശനമായ സാങ്കേതിക, നിയന്ത്രണ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സൗദി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (വിഖായ), ക്വാറന്റൈന്‍ വകുപ്പ് എന്നിവ അംഗീകരിച്ച ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും വെറ്ററിനറി സര്‍ട്ടിഫിക്കറ്റും നേടണമെന്നത് ഈ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും നാഷണല്‍ അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനി വഴിയാണ് കയറ്റുമതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
    പാലുല്‍പ്പന്നങ്ങളില്‍ സൗദി അറേബ്യ 129 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. സൗദിയില്‍ 12 ഡയറി കമ്പനികളുണ്ട്. സൗദി പാലുല്‍ന്നങ്ങളുടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഗള്‍ഫ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. കന്നുകാലി മേഖല വികസിപ്പിക്കാനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പാലുല്‍പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമമെന്ന് പരിസ്ഥിതി, കൃഷി ജല മന്ത്രാലയം വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Milk Saudi arabia Saudi News
    Latest News
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026
    ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    21/03/2026
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version