റിയാദ് – തലസ്ഥാന നഗരയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ മസ്ജിദിൽ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് കത്തി ഉപയോഗിച്ച് മറ്റൊരാളെ കുത്താന്‍ ശ്രമിക്കുന്നത് കണ്ട് മറ്റുള്ളവര്‍ ഇടപെടുകയായിരുന്മനു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുന്നതായും റിയാദ് പോലീസ് അറിയിച്ചു.
റിയാദിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ കഴിഞ്ഞ ദിവസം സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. . നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.
വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെ കഴിഞ്ഞ ദിവസം റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. സംഘം കവര്‍ന്ന കാര്‍ പോലീസ് കണ്ടെത്തി. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.