ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തു. പഹല്‍ഗാം ബാറ്റ്കോട്ട് സ്വദേശി പര്‍വൈസ് അഹമ്മദ് ജോതര്‍, ഹില്‍ പാര്‍ക്ക് സ്വദേശി ബഷീര്‍ അഹമ്മദ് ജോതര്‍ എന്നിവരാണ് പിടിയിലായത്. പര്‍വൈസും ബഷീറും ഹില്‍ പാര്‍ക്കിലെ ഒരു താല്‍ക്കാലിക കുടിലില്‍ (ഡോക്ക്) ഭീകരര്‍ക്ക് താമസിക്കാന്‍ സഹായം നല്‍കിയെന്ന് എന്‍ഐഎ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് സായുധ ഭീകരരുടെ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയതായി എന്‍ഐഎ അറിയിച്ചു. പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട പാകിസ്താന് പൗരന്മാരാണ് ഈ ഭീകരരെന്നും എന്‍.ഐ.എ സ്ഥിരീകരിച്ചു.
ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍, ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ആക്രമണം നടന്നത്. അന്വേഷണത്തില്‍,
ഈ ആക്രമണം ഇന്ത്യ-പാകിസ്താന് ബന്ധത്തില്‍ വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. മെയ് 7ന് ഇന്ത്യ ‘ഓപ്പറേഷന് സിന്ദൂര്‍’ ആരംഭിച്ച് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങള്‍ നടത്തി.